April 27, 2024

പ്രളയത്തില്‍ റോഡിലേക്കിടിഞ്ഞ് വീണ മണ്ണ് രണ്ട് വർഷം കഴിഞ്ഞിട്ടും നീക്കിയില്ല

0
Whatsapp Image 2020 06 24 At 4.14.14 Pm.jpeg
.

മാനന്തവാടി;; രണ്ട് വര്‍ഷം മുമ്പുണ്ടായ പ്രളയത്തില്‍ റോഡിലേക്കിടിഞ്ഞ് വീണ മണ്ണ് ഇനിയും നീക്കം ചെയ്തില്ല.2018 ലെ പ്രളയകാലത്താണ് തരുവണ ടൗണില്‍ നിന്നും പടിഞ്ഞാറെത്തറ റോഡില്‍ 100 മീറ്റര്‍ മാറി റോഡിന്റെ ഒരു ഭാഗത്ത് നിന്നും മണ്ണിടിഞ്ഞ് റോഡിലേക്ക് വീണത്.ഇതോടെ റോഡിന്റെ ഓവുചാലുകള്‍ പൂര്‍ണ്ണമായും അടഞ്ഞു.വെള്ളം റോഡിലൂടൊഴുകാന്‍ തുടങ്ങിയതോടെ വിദ്യാര്‍ത്ഥകളടക്കമുള്ള കാല്‍നടയാത്രക്കാര്‍ ദുരിതത്തിലായി.മണ്ണ് നീക്കി റോഡ് ഗതാഗത സൗകര്യപ്രദമാക്കണമെന്ന് നിരവധി തവണ അധികൃതരോടാവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.അടുത്ത മഴക്കാലം എത്തിനില്‍ക്കെ  കൂടുതല്‍ മണ്ണിടിഞ്ഞ ഗതാഗതം തടസ്സപ്പെടുമെന്നാണ് നാട്ടുകാര്‍ ഭയപ്പെടുന്നത്.അതിന് മുമ്പായി നിലവിലെ മണ്ണ് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.സ്ഥലം എംഎല്‍എ ഒ ആര്‍കേളുവിന്റെ ശ്രദ്ധയില്‍ വിഷയം പെടുത്തിയതിനെ തുടര്‍ന്ന് എംഎല്‍ എ റോഡ് സന്ദര്‍ശിച്ചു. പൊതുമരാമത് വകുപ്പുദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു എത്രയും വേഗത്തില്‍ മണ്ണ് നീക്കം ചെയ്യാമെന്നുറപ്പ് നല്‍കി.പടിഞ്ഞാറെത്തറ പൊതുമരമാത്ത് സെക്ഷനുകീഴിലാണ് ഈ റോഡുള്‍പ്പെട്ടിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *