അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവുമായി കോളനികളിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്
നൂൽപ്പുഴ:വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ നൂൽപ്പുഴ വനത്തിനുള്ളിലെ ചെട്ടിയാലത്തൂർ കാട്ടു നായ്ക്ക കോളനിയിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ഡോ അരുൺ ബേബി, ഡോ നിബിൻ, ഡോ ഹുസ്ന ബാനു എന്നിവരുടെ നേത്രത്വത്തിൽ കോളനിയിലെ ഓരോ വീടുകളിലും ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങൾ വിവരിച്ചു കൊടുത്തു കൊണ്ടാണ് കോവിഡ് 19 പശ്ചാത്തലത്തിൽ ലഹരി വിരുദ്ധ ദിനാചരണം ആഘോഷിച്ചത്. പുകയില മുറുക്കും മദ്യപാനശീലവും, പുകവലിയും ആദിവാസികളിലെ ആരോഗ്യ സ്ഥിതി മോശമാക്കുന്ന പ്രധാന ഘടകങ്ങൾ ആണ്. അതിനൊരു മാറ്റം വരുത്തുന്നതിനാണ് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് ശ്രമിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ട്രൈബൽ പ്രൊമോട്ടർ സിന്ധു നന്ദി രേഖപ്പെടുത്തി





Leave a Reply