May 6, 2024

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ മാതൃരാജ്യ വീരമൃത്യു ദിനം ആചരിച്ചു

0
02.jpg
കൽപ്പറ്റ: ഗാൽവൻ താഴ് വരയിൽ കൊല്ലപ്പെട്ട കേണൽ സന്തോഷ് കുമാറിനും 20 ജവാൻമാർക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാതൃരാജ്യ വീരമൃത്യു ദിനം ആചരിച്ചു. എ.ഐ.സി.സി നിർദ്ദേശപ്രകാരം രാജ്യമെമ്പാടും കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും വീരമൃത്യു ദിനാചരണവും സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ നിസ്സംഗതയും അലംഭാവവും പുലർത്തുകയാണ്. നിഷ്ക്രിയത്വം വെടിഞ്ഞ് ദാരുണമായ ഈ സംഭവത്തിൽ പ്രതികരിക്കാനും ചൈന കൈയ്യേറിയ പ്രദേശങ്ങൾ മുഴുവൻ തിരിച്ചുപിടിക്കാനും പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും തയ്യാറാവണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി.എക്സി. അംഗം എൻ.ഡി അപ്പച്ചൻ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടും കെ.പി.സി സി മെംബറുമായ പി.പി ആലി അധ്യക്ഷനായിരുന്നു. ഡി. സി.സി ജനറൽ സെക്രട്ടറി സി.ജയപ്രസാദ്, ജോയ് തൊട്ടിത്തറ, ഗിരീഷ് കൽപ്പറ്റ, ബി.സുരേഷ് ബാബു, ആർ.ഉണ്ണികൃഷ്ണൻ, മോഹൻദാസ് കോട്ടക്കൊല്ലി, ഉഷാ തമ്പി ,എം.ഒ ദേവസ്യ, കെ.കെ.രാജേന്ദ്രൻ, പി.വിനോദ് കുമാർ, സാലി റാട്ടക്കൊല്ലി ,ജവാൻ ജയിംസ് തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *