കണ്ടെയിൻമെൻ്റ് സോണിൽ അനധിക്യത അറവ് നടത്തിയ ആൾക്കെതിരെ കേസ്.
കണ്ടെയിൻമെൻ്റ് സോണിൽ അനധിക്യത അറവ് മാനന്തവാടി നഗരസഭ ചിറക്കരയിൽ അറവ് നടത്തിയ ആൾക്കെതിരെ കേസ്. ചിറക്കര കരിയിൽ വീട്ടിൽ കരീമിനെതിരെയാണ് നഗരസഭ ആരോഗ്യ വിഭാഗം കേസെടുത്തത്.
ഇന്ന് ഉച്ചകഴിഞ്ഞതോടൊയാണ് സംഭവം ചിറക്കരയിൽ അറവ് നടക്കുന്ന വിവരം ലഭിച്ച തലപ്പുഴ സി.ഐ.ജിജേഷ് സ്ഥലതെത്തുകയും അറവ് നിർത്തിവെപ്പിക്കുകയും പിന്നീട് വിവരം മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ സി.എ.വിൻസെൻ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.ടി. ബിനോജ്, ആർ.ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥലതെത്തി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. പിടിച്ചെടുത്ത മാംസം കണ്ടെടുത്ത് കുഴിച്ചിടുകയും കണ്ടെയിൻമെൻ്റ് സോണിൽ കലക്ടറുടെ ഉത്തരവ് ലംഘിച്ച് അനധികൃത അറവ് നടത്തിയതിന് കരീമിൻ്റെ പേരിൽ കേസെടുക്കുകയും ചെയ്തു.





Leave a Reply