April 27, 2026

സായുധ സേനാ പതാക ദിനം ആചരിച്ചു

0
IMG_20211207_174009.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ:  ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധ സേനാ പതാക ദിനം ആചരിച്ചു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ പതാകദിന നിധിയുടെ സമാഹരണോദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വഹിച്ചു. എന്‍.സി.സി കേഡറ്റുകള്‍ പതാകദിന സ്റ്റാമ്പ് ജില്ലാ കളക്ടര്‍ക്ക് നല്‍കി. സായുധ സേനയിലെ അംഗങ്ങളുടേയും അവരുടെ കുടുംബാംഗങ്ങളുടെയും വീരമൃത്യു വരിച്ചവരുടെ ആശ്രിതരുടേയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പതാകദിന നിധി വിനിയോഗിക്കും. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എസ്. സുജിത , കേണല്‍ എസ്.കെ തമ്പി, കെ എസ്.ഇ.എസ്.സി പ്രസിഡന്റ് മത്തായി കുഞ്ചോ, കെ.എസ്.ഇ.എസ്.സി മെമ്പര്‍മാരായ ജോയ് ജേക്കബ്, പുഷ്പാംഗദന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *