‘ആരൂഢം-മികവിന്റെ ഉയരങ്ങളിലേക്ക്’ ഡയറ്റില്‍ വിദ്യാഭ്യാസ സെമിനാര്‍ നടത്തി
സുല്‍ത്താന്‍ ബത്തേരി: വയനാട് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ 'ആരൂഢം- മികവിന്റെ ഉയരങ്ങളിലേക്ക'് ഏകദിന ജില്ലാ വിദ്യാഭ്യാസ സെമിനാര്‍ നടത്തി. സെമിനാര്‍ എസ്.സി.ഇ.ആര്.ടി. ഡയറക്ടര്‍ ഡോ. ആര്.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വയനാട് കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് അധ്യക്ഷത വഹിച്ചു. ആരൂഢം പദ്ധതി വിശദീകരണം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. അഭിലാഷ് ബാബു.പിയും വിദ്യാലയ മികവിനെക്കുറിച്ച് എസ്.സി.ഇ.ആര്.ടി. റിസര്‍ച്ച് ഓഫീസര്‍ ഡോ. എം.ടി.ശശിയും വിശദീകരിച്ചു. ജില്ലാതല ടീച്ചര്‍ എജ്യൂക്കേഷന്‍ ജേണല്‍ പ്രകാശനം എസ്.സി.ഇ.ആര്.ടി. ഡയറക്ടര്‍ നിര്‍വ്വഹിച്ചു. അധ്യാപക പരിവര്‍ത്തന പരിപാടി സര്‍ട്ടിഫിക്കറ്റ്, റോള്‍ പ്ലേ മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ വിതരണവും ചടങ്ങില്‍ നടന്നു. വയനാട് സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ പി ആശംസയും വയനാട് ഡയറ്റ് സീനിയര്‍ ലക്ചററര്‍ കെ.എം.സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. വയനാടിന്റെ പൊതുവിദ്യാലയങ്ങള്‍ നടത്തുന്ന നവീനമായ അക്കാദമിക ഇടപെടലുകളെ കണ്ടെത്തി അംഗീകരിക്കാനുള്ള പദ്ധതിയാണ് ആരൂഢം. ഗോത്ര സൗഹൃദ വിദ്യാലയം, ഭിന്നശേഷി സൗഹൃദ വിദ്യാലയം, ടീം സ്പിരിറ്റ് എന്നീ മൂന്നാശയങ്ങളിലൂന്നി നടത്തുന്ന നൂതനവും ഗവേഷണാത്മകവുമായ പഠനബോധന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി മൂന്ന് ഉപജില്ലയില്‍നിന്നും എല്‍.പി., യു.പി., ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി തലത്തിലെ ഓരോ വിദ്യാലയങ്ങളെ വീതം പദ്ധതിയില്‍ തിരഞ്ഞെടുക്കും. ഗോത്ര-ഭിന്നശേഷി സൗഹൃദ വിദ്യാലയങ്ങള്‍ക്ക് മികച്ച പിന്തുണ, പൊതുവിദ്യാലയങ്ങളിലെ അക്കാഡമിക മികവിനുള്ള പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കല്‍, വേറിട്ടതും മികവാര്‍ന്നതുമായ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി അംഗീകരിക്കല്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.തിരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങളെ വിലയിരുത്തും. അധ്യായനവര്ഷാവസാനം മികച്ച വിദ്യാലയങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റു വിതരണവും ചെയ്യും.





Leave a Reply