ജില്ലാ ശുചിത്വമിഷനില്‍ താത്കാലിക നിയമനം
കൽപ്പറ്റ: വയനാട് ജില്ലാ ശുചിത്വമിഷന് ഓഫീസില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (എസ്.ഡബ്ല്യു.എം), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (എസ്.ഡബ്ല്യു.എം) ന് – ബി.ടെക് സിവില്‍ (എം.ടെക് എന്‍വേണ്‍മെന്റല്‍ എഞ്ചിനീയറിംഗ് അഭിലഷണീയം) യോഗ്യതയുള്ളവര്‍ക്കും, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ബിരുദവും പി.ജി.ഡി.സി.എ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷയും ബയോഡാറ്റയും ജില്ലാ ശുചിത്വമിഷന്റെ ഇ-മെയില്‍ വിലാസമായ wnd.sm@kerala. gov.in ലേക്ക് ഡിസംബര്‍ 20 നകം സമര്‍പ്പിക്കണം.





Leave a Reply