June 23, 2026

വനിതാ ദിനാചരണം സംഘടിപ്പിച്ചു

0
IMG_20220308_152158.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: 

മലങ്കര കത്തോലിക്കാ സഭ-മാനന്തവാടി വൈദികജില്ലയുടെ ആഭിമുഖ്യത്തില്‍ അന്താ രാഷ്ട്ര വനിതാ ദിനവും
പ്രതിഷേധസദസ്സും -സ്ത്രീശബ്ദം എന്ന പേരില്‍ മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ വെച്ച് നടത്തപ്പെട്ടു.
സര്‍വ്വനാശം വിതയ്ക്കുന്ന യുദ്ധത്തിനെതിരെയും തലമുറകളെ ക്ഷയിപ്പിക്കുന്ന ലഹരി ഉപയോഗത്തിനെതിരെയും നമ്മുടെ നാട്ടില്‍ അതി രൂക്ഷമായ വന്യമൃഗ ശല്യത്തിന് എതിരെയും ജന മനസ്സാക്ഷി ഉണര്‍ത്തുക എന്നുള്ള ലക്ഷ്യത്തോടുകൂടിയാണ് യോഗം സംഘടിപ്പിച്ചത്.
മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ചേര്‍ന്ന യോഗം നഗരസഭയുടെ വൈസ് ചെയര്‍മാന്‍ പി.വി.എസ്.മൂസ ഉദ്ഘാടനം ചെയ്തു. മാനന്തവാടി എപ്പിസ്‌കോപ്പല്‍ വികാരി റവ.ഫാദര്‍ റോയി വലിയ പറമ്പിലിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ നഗരസഭ അധ്യക്ഷ പ്രതിഷേധ സദസ്സിന് മുഖ്യസന്ദേശം നല്‍കി. ഓമന മാനന്തവാടി അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തക റവ സിസ്റ്റര്‍ ആന്‍സി പോള്‍ മുഖ്യപ്രഭാഷണം നടത്തി. എം.സി.എ.രൂപതാ ജനറല്‍ സെക്രട്ടറി ഷാജി കൊയീലേരി, സി സുമ , ലിന്‍ഡ , സുജ പോള്‍സണ്‍ , ലൗലി പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *