May 3, 2024

വ്യാജരേഖ നിർമ്മാണം: വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ

0
Img 20220308 151652.jpg
കൽപ്പറ്റ:വ്യാജരേഖ നിർമ്മാണത്തിൽവില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ. കെട്ടിടനിർമ്മാണത്തിനുള്ള അപേക്ഷയോടൊപ്പം വൈത്തിരി ഗ്രാമ പഞ്ചായത്തിൽ സമർപ്പിച്ച വ്യാജരേഖയുണ്ടാക്കിയ കേസിൽ ഒന്നാം പ്രതിയാക്കപ്പെട്ട വില്ലേജ് അസിസ്റ്റൻ്റാണ് അറസ്റ്റിലായത്. കോഴിക്കോട് ഉള്ളിയേരി സ്വദേശിയും വൈത്തിരി കുന്നത്തിടവക വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റുമായ ടി. അശോകനെയാണ്(51) വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യത്തെ അറസ്റ്റാണിത്. വൈത്തിരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെയും വൈത്തിരി താലൂക് തഹസില്ദാരുടെയും പരാതിയിലാണ് പോലീസ് കേസ്സെടുത്തത്. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ കെട്ടിട നിർമ്മാണത്തിനായി സമർപ്പിച്ച അപേക്ഷയോടൊപ്പമാണ് വ്യാജ കെ എൽ ആർ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്.
 കെഎൽആർ സർട്ടിഫിക്കറ്റിൽ പതിച്ച സീലിന്റെ വലിപ്പ വ്യത്യാസവും മുൻ തഹസിൽദാരുടെ ഒപ്പിലെ വ്യത്യാസവും കണ്ടെത്തിയ സെക്രട്ടറി സൂക്ഷ്മ പരിശോധനക്കായി സർട്ടിഫിക്കറ്റ് താലൂക്ക് ഓഫീസിലേക്ക് അയക്കുകയും തുടർന്നുള്ള പരിശോധനയിലാണ് സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് കണ്ടെത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *