September 20, 2026

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് കനറാ ബാങ്ക് ധനസഹായം

0
IMG_20220323_094340.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് കനറാ ബാങ്കിന്റെ ധനസഹായം. കേന്ദ്രത്തില്‍ ലിഫ്റ്റ് നിര്‍മ്മിക്കുന്നതിനായി 1,31,0000 രൂപ അനുവദിച്ചുള്ള അനുമതിപത്രം എ.ഡി.എം എന്‍. ഐ ഷാജുവിന് കനറാ ബാങ്ക് കണ്ണൂര്‍ സൗത്ത് മേഖലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.സി. സത്യപാല്‍ കൈമാറി. ജില്ലയിലെ ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക നല്‍കിയത്. ദേശീയതലത്തില്‍ മൂന്നാം സ്ഥാനത്തുള്ള കനറാ ബാങ്ക് ഇന്ത്യയിലുടനീളം ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഫിനാനന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, ഡി.പി.എം ഡോ സമീഹ, ലീഡ് ബാങ്ക് മാനേജര്‍ പി.എല്‍ സുനില്‍, ഡോ താഹിര്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *