August 28, 2026

ജില്ലാ കണ്‍വെന്‍ഷനും ടി.നസുറുദ്ദീന്‍ അനുസ്മരണവും

0
IMG_20220323_094044.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:

ടി .നസുറിദ്ദീന്റെ നിര്യാണം വ്യാപാര സമുഹത്തിന് തീരാനഷ്ടമാണെന്നും കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ നിസ്തുലമായ സംഭാവനയാണ് അദ്ദേഹം നല്‍കിയതെന്നും ടി.സിദ്ധിഖ് എം എല്‍ എ പറഞ്ഞു. കൈ നാട്ടി വ്യാപാരഭവനില്‍ കേരള ചിക്കന്‍ വ്യാപാരി ജില്ലാ കണ്‍വന്‍ഷനും ടി.നസുറുദ്ദീന്‍ അനുസ്മരണ പരിപാടിയും ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിക്കന്‍ വ്യാപാരി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.കെ. നിജാഷ് അധ്യക്ഷതവഹിച്ചു.
 മാലിന്യ സംസ്‌കരണവുമായി സംബന്ധിച്ചും വില വര്‍ദ്ധനവ് തുടങ്ങി ഒരുപാട് പ്രതിസന്ധികള്‍ നേരിടുന്ന മേഖലയാണ് ചിക്കന്‍ വ്യാപാരമേഖല എന്നും ഇതിനായി വ്യാപാരികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ കെ കെ വാസുദേവന്‍, കെ.ഉസ്മാന്‍,ഇ . ഹൈദ്രു, കെ.'സലീം രാമനാട്ടുകര, എന്‍മോസ് ടി നസ്‌റുദ്ദീന്‍, ചിക്കന്‍ വ്യാപാരി ഏകോപന സമിതി നേതാക്കള്‍ പി.ടി.അബ്ദുല്‍ ഷുക്കൂര്‍, എം.കെ. റഫ്‌സല്‍ ഒളവണ്ണ, കെ. സുബ്രഹ്മണ്യന്‍ ,പി. ഷറഫുദ്ദീന്‍ ,' പി.റംഷാദ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *