തേയില തോട്ടത്തിലെ മരത്തിന് മുകളിൽ പുള്ളിപ്പുലി
മേപ്പാടി: കടൂരിൽ റോഡരികിലായി എച്ച്.എം.എൽ തേയിലത്തോട്ടത്തിലെ മരത്തിൽ കഴിഞ്ഞ ദിവസം രാത്രി പുള്ളിപ്പുലിയെ കാണാനിടയായത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. തോട്ടത്തിനു സമീപം വനപ്രദേശത്ത് പുലികളുടെ സാന്നിധ്യമുണ്ട്. ഇതുകാരണം രാത്രികാലങ്ങളിൽ ആളുകൾ പുറത്തിറങ്ങി നടക്കാൻ ഭയപ്പെടുകയാണ്. കഴിഞ്ഞ ദിവസം രാത്രി അതുവഴി വാഹനത്തിൽ കടന്നുപോയവരാണ് പുലിയെ കണ്ടത്. വിവരമറിഞ്ഞ് പിന്നീട് വനം വകുപ്പധികൃതർ സ്ഥലത്തു പോയി പരിശോധന നടത്തി.”






Leave a Reply