വെള്ളമുണ്ടയിൽ എട്ടാംഘട്ടം കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പെയ്‌ന് തുടക്കമായി
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെയും വെറ്ററിനറി ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന എട്ടാംഘട്ടം കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പെയ്‌ന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. ലതിക, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആത്തിക ടീച്ചർ, മെമ്പർ കെ. സി. സുധാകരൻ, വെറ്ററിനറി സർജൻ ഡോ. ഫഹ്മിദ വി, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. ജൂൺ 20 മുതൽ ജൂലൈ 14 വരെയാണ് പ്രതിരോധ ക്യാമ്പെയ്ൻ സംഘടിപ്പിക്കുന്നത്. ക്യാമ്പെയ്ന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ നേരിട്ട് കർഷകരുടെ വീടുകളിലെത്തി ഉരുക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകും.





Leave a Reply