September 21, 2026

പക്വതയില്ലാത്ത ഗവർണറെ ഉടൻ തിരിച്ചു വിളിക്കണം എൻസിപി സംസ്ഥാന സെക്രട്ടറി ഷാജി ചെറിയാൻ

0
IMG_20221027_082351.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : ഭരണഘടനയുടെ കാവൽക്കാരനായ ഗവർണർ  നിയമം അറിയാതെ  പക്വതയില്ലാതെ ഏകപക്ഷീയമായി രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഏജന്റ് ആയി മാറുകയും  ജനാധിപത്യക്രമം അനുസരിച്ച് വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന ഒരു സർക്കാരിനെ  അട്ടിമറിക്കുവാൻ നിരന്തരം പരിശ്രമിക്കുകയും ജനാധിപത്യത്തെയും ജനാധിപത്യ വ്യവസ്ഥിതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഗവർമെന്റിനെയും വെല്ലുവിളിക്കുകയും അപമാനിക്കുകയും  ചെയ്യുന്ന  ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും ഐക്യ ജനാധിപത്യം മുന്നണിക്കും  ഒപ്പം കേരളത്തിലെ 80 ശതമാനത്തിലധികം ജനങ്ങളാൽ വെറുക്കപ്പെട്ട  ബഹുമാനപ്പെട്ട ഗവർണർ സ്വയം രാജിവെക്കുകയോ ആദരണീയായ ഇന്ത്യൻ പ്രസിഡന്റ് അദ്ദേഹത്തെ തിരിച്ചു വിളിക്കുകയോ ചെയ്യണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെയും ഐക്യ ജനാധിപത്യ മുന്നണിയിലെയും നിയമസഭയിലെ 140 എംഎൽഎമാർക്കും ലോകസഭയിലെ 20 എം പി മാർക്കും ഇടതുപക്ഷ ഐക്യ ജനാധിപത്യ മുന്നണികളിലെ  രാജ്യസഭയിലെ എംപിമാർക്കും സ്വീകാര്യനല്ലാത്ത ഗവർണർ സർ സിപി യെ പോലെയാണ് പെരുമാറുന്നതെന്ന്  എൻസിപി സംസ്ഥാന സെക്രട്ടറി   ഷാജി ചെറിയാൻ അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ  പ്രവർത്തികൾ ഭരണഘടന വിരുദ്ധവും  ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട  ഗവർമെന്റ്കൾക്ക്  വെല്ലുവിളിയും ജനാധിപത്യ വ്യവസ്ഥിതിക്ക് അപമാനവും  ആണെന്ന് കേരളത്തിലെ സകലമാനം ജനങ്ങളാലും വിലയിരുത്തപെട്ടു കൊണ്ടിരിക്കുകയാണന്നുo അദ്ദേഹം ആരോപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *