March 28, 2024

ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞ് വിദ്യാർത്ഥികൾക്കും യാത്രക്കാരും

0
Img 20221028 121634.jpg
 
കല്‍പറ്റ: പെട്ടെന്നുണ്ടായ പണിമുടക്ക് സ്ഥിരം യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും ഏറെ പ്രയാസം ഉണ്ടാക്കി. കണ്‍സഷന്‍ കാര്‍ഡില്ലാത്തത് ചോദ്യം ചെയ്ത കണ്ടക്ടറെ കല്‍പറ്റ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തെന്ന് ആരോപിച് ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ ബുദ്ധിമുട്ടുന്നു.
ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് സര്‍വീസ് നടത്തുന്ന ബസ് കണ്ടക്ടറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്.ഇന്നലെ വൈകീട്ട് മുട്ടില്‍ ഡബ്ല്യു.എം.ഒ. കോളജില്‍ വിദ്യാര്‍ഥികള്‍ കല്‍പറ്റ- സുല്‍ത്താന്‍ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുവര്‍ണ ജയന്തി ബസില്‍ കയറിയിരുന്നു. എന്നാല്‍, വിദ്യാര്‍ഥികള്‍ക്ക് പാസ് ഇല്ലാത്തതിനാല്‍ യാത്രാ ഇളവ് അനുവദിക്കാനാവില്ലെന്നും കണ്ടക്ടര്‍ വിദ്യാര്‍ഥികളോട് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടർന്ന് പൊലീസെത്തി കണ്ടക്ടർ നിഥിനെ ബലമായി പിടിച്ചു കൊണ്ടുപോവുകയായിരുന്നുവെന്നാണ് തൊഴിലാളികളുടെ ആരോപണം. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് നടത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *