October 16, 2026

ഡി. വൈ .എഫ്. ഐയുടെ ലഹരി വിരുദ്ധ വടം വലി മത്സരം

0
IMG-20221031-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
വടുവഞ്ചാൽ : ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഡിവൈഎഫ്ഐ അഖില വയനാട് വടംവലി മത്സരം സംഘടിപ്പിച്ചു. ലഹരിക്കെതിരെ ജനകിയ കവചം- ക്വിറ്റ് ഡ്രഗ്സ് ക്യാമ്പയിനിന്റെ ഭാഗമായി വടുവൻചാൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടുവൻചാലിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. സജിത്ത് അദ്ധ്യക്ഷനായി. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹഫ്സത്ത്, ഡിവൈഎഫ്ഐ കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി സി ഷംസുദ്ദീൻ, ട്രഷറർ എം കെ റിയാസ്, മേഖലാ സെക്രട്ടറി റഷീദ്, സഫർ, ജോളി സ്കറിയ, യു കരുണൻ, കെ വിനോദ് തുടങ്ങിയവർ സംസാരിച്ചു. നിരവധി ടീമുകൾ പങ്കെടുത്ത മത്സരത്തിൽ നാസ് കോളിയാടി ചാമ്പ്യൻമാരായി. അവാന വെള്ളച്ചിമൂല റണ്ണേഴ്സപ്പായി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *