June 6, 2026

ആര്യയെയും ഷോണിനെയും അനുമോദിച്ചു

0
IMG-20221031-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ലഹരി മുക്ത ദിനത്തിൽ എക്സൈസ്‌ വകുപ്പും ഡ്രീം വയനാടും ചേർന്ന് ജില്ലാ തലത്തിൽ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പത്മപ്രഭാ ഗ്രന്ഥാലയം ബാലവേദി സെക്രട്ടറി ആര്യ നന്ദയെയും ഉപജില്ലാ സ്കൂൾ കായിക മേളയിൽ ഹൈജംമ്പ്, ലോങ്ങ് ജമ്പ് 100 മീറ്റർ റിലെ ഒന്നാം സ്ഥാനം നേടിയ ഷോൺ ജോസ് എന്നിവരെ പത്മപ്രഭാ ഗ്രന്ഥാലയം ബാലവേദി അനുമോദിച്ചു.ഇരുവരും എസ് കെ.എം ജെ വിദ്യാർത്ഥികളാണ്.ചടങ്ങിൽ വേദി പ്രസിഡണ്ട് കെ.ജെ സംപൂജ്യ അദ്ധ്യക്ഷതവഹിച്ചു എം.കെ അരുണിമ ആര്യ നന്ദയെയും റയാൻ ആന്റൊ ഷോൺ ജോസിനെയും ഷാളണിയിച്ചു വേദി രക്ഷാധികാരി ഐ. ഉഷ ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി രവീന്ദ്രൻ ഉപഹാരങ്ങൾ നൽകി. ഗ്രന്ഥാലയം സെക്രട്ടറി കെ.പ്രകാശൻ , വൈസ് പ്രസിഡണ്ട് ഇ ശേഖരൻ ജോയന്റ് സിക്രട്ടറി സി.അബ്ദുൾ സലാം ബി.സോമശേഖര പിള്ള . കെ.അനിൽ കുമാർ .കെ .രാകേഷ് . പി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *