June 26, 2026

ജനകീയ ചര്‍ച്ച സംഘടിപ്പിച്ചു

0
IMG-20221109-WA00302.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക: സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌ക്കരിക്കുന്നതിന്റെ മുന്നോടിയായി സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടേയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി എടവക ഗ്രാമ പഞ്ചായത്ത് ജനകീയ ചര്‍ച്ച സംഘടിപ്പിച്ചു. പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍മാന്‍ ശിഹാബുദ്ദീന്‍ അയാത്ത് അധ്യക്ഷത വഹിച്ചു.പാഠ്യ പദ്ധതി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട പൊതു വിഷയങ്ങളിലും വ്യത്യസ്ഥ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളിലുമായി ജനപ്രതിനിധികള്‍, പ്രാദേശിക ആസൂത്രണ വിദഗ്ദര്‍,രക്ഷിതാക്കള്‍, വിദ്യാഭ്യാസ വിദഗ്ദര്‍, പ്രധാന അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ്, സ്ഥിരം സമിതി അധ്യക്ഷരായ ജോര്‍ജ് പടകൂട്ടില്‍, ജെന്‍സി ബിനോയി, വാര്‍ഡ് മെമ്പര്‍മാരായ ബ്രാന്‍ അഹമ്മദ് കുട്ടി, ഗിരിജ സുധാകരന്‍, എം.പി. വത്സന്‍, ലത വിജയന്‍, ലിസ്സി ജോണ്‍, ഡയറ്റ് സീനിയര്‍ ലക്ച്ചറര്‍ ഷീജ, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ലസ്‌ന ഫാത്തിമ, ട്രെയിനര്‍ മുജീബ് റഹ്‌മാന്‍, എ. ഷാനവാസ്, കെ. പ്രദീപന്‍, ടി.വി. വിത്സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *