April 25, 2024

കേന്ദ്ര സംഘo ജില്ലാ ഹോമിയോ ആശുപത്രിയിലെ പ്രവർത്തങ്ങൾ വിലയിരുത്തി

0
Img 20221110 Wa00302.jpg
കൽപ്പറ്റ :വയനാട് ജില്ലയിലെ ആയുഷ് മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിൽ നിന്നുള്ള സംഘം ജില്ലയിലെത്തി. അഡീഷണൽ കമ്മീഷണർ ഡോ. സുനിതാ ഘോഷ്,  അസ്മിത ജോതി സിങ്, ഡോ. കൽപ്പന,  മുരളീധരൻ കെ. സി, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിൽ സന്ദർശനം നടത്തുന്നത്. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ആയുർവേദ – ഹോമിയോ വകുപ്പുകളുടെ സ്ഥാപനങ്ങളുടെ സന്ദർശനം
ഏകോപിപ്പിച്ചു.കേന്ദ്ര സംഘം വയനാട് ജില്ലാ ഹോമിയോ ആശുപത്രി സന്ദർശിച്ചു. നാഷണൽ ആയുഷ് മിഷന്റെ ഫണ്ടിൽ നിന്ന് വാങ്ങിയ ലാബിലെ ഉപകരണങ്ങൾ. ലാബിന്റെ പ്രവർത്തനം,കിടത്തിയ ചികിത്സ വിഭാഗം, ഫിസിയോ തെറാപ്പി വിഭാഗം, മറ്റു പ്രൊജക്റ്റ്‌കൾ എന്നിവയുടെ പ്രവർത്തനം വിശദമായി വിലയിരുത്തി.മേഖലയിൽ നിരവധി ആരോഗ്യ പരിചരണ സാധ്യതകളെ വർദ്ധിപ്പിക്കുന്നതിന് ഈ സ്ഥാപനങ്ങളിലൂടെയു ള്ള സേവനം വഴി സാധ്യമാകും. നാഷണൽ ആയുഷ് മിഷൻ്റെ ജില്ലയിലെ പ്രവർത്തനങ്ങൾ, സ്ഥാപനത്തിലെ ജീവിതശൈലി രോഗ നിർണ്ണയ തുടർ പരിപാടികൾ, യോഗ പരിശീലനം, എന്നിവയെക്കുറിച്ച് ജീവനക്കാരുമായി സംവദിച്ചു. സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് സംഘം വിലയിരുത്തി.തുടർന്ന് വരുന്ന ദിവസങ്ങളിലും വയനാട്ടിലെ കൂടുതൽ ആയുഷ് സ്ഥാപനങ്ങൾ സന്ദർശിക്കും.ആയുഷ് രീതികൾ ജനങ്ങളിലേക്ക് കൂടുതൽ പകർന്നു നൽകുന്ന വിധത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നതായി കേന്ദ്ര സംഘം പ്രസ്താവിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *