വൈത്തിരിയിലും കടുവ ആക്രമണം : വളര്‍ത്തുനായകളെ കൊന്ന് ഭക്ഷിച്ചു

വൈത്തിരി :വൈത്തിരിയിലും കടുവ ആക്രമണം.കഴിഞ്ഞ ദിവസം അര്‍ധ രാത്രി രണ്ട് വളര്‍ത്തുനായകളെയാണ് കടുവ കൊന്ന് മാംസം ഭക്ഷിച്ചത്. അര്‍ധരാത്രി മൂന്നുമണിക്ക് പഴയ വൈത്തിരി പ്രദേശത്തെ വട്ടപ്പാറ – ആനക്കുഴി റോഡില്‍, തൊമ്മന്‍കുട്ടി ചേട്ടന്റെ വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അറ്റത്തു താമസിക്കുന്ന പാര്‍വതിയുടെയും അവരുടെ മക്കളായ പ്രദീപും നിഷാന്തും താമസിക്കുന്ന വീടുകളില്‍ നിന്നാണ് കടുവയെത്തി നായകളെ ആക്രമിച്ചത്. ആദ്യം ഒരു നായയെ കടിച്ചു കീറി കൊന്നു വലിച്ചുകൊണ്ടു പോയി. പിന്നീട് നാലു മണിക്ക് വീണ്ടും വന്നു രണ്ടാമത്തെ നായയെയും പിടിച്ചു കടിച്ചു കീറി കൊല്ലുകയായിരുന്നു. വംനവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി ആക്രമിച്ചു കടുവയാണെന്ന് സ്ഥിരീകരിച്ചു. രണ്ടു മാസം മുമ്പ് താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. നേരത്തേ വൈത്തിരിക്ക് സമീപമുള്ള പൊഴുതന പ്രദേശത്ത് പുലി ഇറങ്ങുകയും ആടുകളെ കൊല്ലുകയും ചെയ്തിരുന്നു.



Leave a Reply