September 20, 2026

യു ഡി എഫിന്റെ വിജയം സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ താക്കീത്: അഡ്വ. ടി സിദ്ദിഖ് എം എല്‍ എ

0
IMG_20221110_214323.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കാലാകാലം എല്‍ ഡി എഫ് ജയിക്കുന്ന വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി നേടിയ വന്‍വിജയം സി പി എമ്മിന്റെയും സര്‍ക്കാരിന്റെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ താക്കീതാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ പറഞ്ഞു. ജനങ്ങള്‍ക്ക് ഉപകാരപ്രദമല്ലാത്ത കണ്ണൂര്‍ അതിര്‍ത്തിയിലേക്ക് ഗവ. മെഡിക്കല്‍ കോളജ് മാറ്റാനെടുത്ത അന്യായമായ തീരുമാനത്തിനെതിരായും, ജില്ലയിലെ ജീവിക്കാന്‍ പ്രയാസപ്പെടുന്ന കര്‍ഷകസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരിനെതിരായുമുള്ള വിധിയെഴുത്ത് കൂടിയാണിത്. ജില്ലയുടെ റെയില്‍വെ ഉള്‍പ്പെടെയുള്ള വികസനസ്വപ്‌നങ്ങളെ തകര്‍ക്കുന്ന സമീപനം സ്വീകരിച്ചതിനെതിരെയും, വിലക്കയറ്റം, ക്രമസമാധാന തകര്‍ച്ച, പിന്‍വാതില്‍ നിയമനം തുടങ്ങിയ വിഷയങ്ങളിലുമുള്ള ജനങ്ങളുടെ പ്രതിഷേധവുമാണ് കമ്പളക്കാട് ഗ്രാമപഞ്ചായത്തിലെ ചിത്രമൂല വാര്‍ഡിലെ ഈ തിരഞ്ഞെടുപ്പ് ഫലം. ജനം നല്‍കിയ താക്കീത് ഉള്‍ക്കൊള്ളാന്‍ പിണറായി ഭരണകൂടം ഇനിയെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് ശേഷം നടന്ന വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രധാനപ്പെട്ട ഉപതിരഞ്ഞെടുപ്പ് കൂടിയാണിത്. സി പി എമ്മും, പോഷകസംഘടനകളും അനുവര്‍ത്തിക്കുന്ന അക്രമത്തിന്റെയും ധിക്കാരത്തിന്റെയും രാഷ്ട്രീയത്തെ ജനം ജനാധിപത്യരീതിയില്‍ പ്രതിരോധിച്ചുവെന്നതാണ് ഈ തിരഞ്ഞെടുപ്പ് വിധിയിലെ മറ്റൊരു രാഷ്ട്രീയം. ജനവിധിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ സി പി എമ്മും, ഇടതുപക്ഷവും തയ്യാറാകണം. അല്ലെങ്കില്‍ ഇതിനേക്കാള്‍ കനത്ത തിരിച്ചടി ജനം നല്‍കും. ജനങ്ങളോടൊപ്പം ചേര്‍ന്ന് നാടിന്റെ വികസനകാര്യങ്ങളില്‍ യു ഡി എഫ് എടുക്കുന്ന ജനപക്ഷ സമീപത്തിന് നല്‍കിയ അംഗീകാരമാണിതെന്നും എം എല്‍ എ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *