April 29, 2026

നെറ്റ് വര്‍ക്ക് തകരാര്‍ : റേഷൻ കടകളിൽ ഇ പോസ് മെഷിന്‍ പണിമുടക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കാര്‍ഡുടമകളുമായി തര്‍ക്കിക്കേണ്ടിവരുന്നതായി റേഷന്‍ ഡീലര്‍മാര്‍.
    മാനന്തവാടി;പുതുതായി നടപ്പിലാക്കിയ ഇപോസ് മെഷിനുമായി ബന്ധപ്പെട്ട് നെറ്റ് വര്‍ക്ക് തകരാറുകള്‍ കാരണം തങ്ങളുടെതല്ലാത്തകാരണത്താല്‍ റേഷന്‍കാര്‍ഡുടമകളും വ്യാപാരികളുമായി തര്‍ക്കിക്കേണ്ടി വരുന്നതായും പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടിവേണമെന്നും മാനന്തവാടി താലൂക്ക് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
     മെയ് 30,31 തിയ്യതികളില്‍ താലൂക്കിലെ മിക്ക റേഷന്‍കടകളിലും നെറ്റ് വര്‍ക്ക് തകരാറിലായിരുന്നു. ഇത് കാരണം അരലിറ്റര്‍ മണ്ണെണ്ണ വാങ്ങിക്കാന്‍ ഷാപ്പിലെത്തുന്നവര്‍ പോലും മണിക്കൂറുകളോളം കാത്തിരിക്കേണ്ടതായും ഷാപ്പുടമകളുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.ഇ പോസ് മെഷിനെ സ്വാഗതം ചെയ്യുമ്പോഴും തങ്ങളുടെതല്ലാത്ത കാരണത്താള്‍ തങ്ങള്‍ പഴികോള്‍ക്കുകയാണ്.ഇതിന് പുറമെ ഡോര്‍ഡെലിവെറിയെന്ന പേരില്‍ നടത്തുന്ന റേഷന്‍ വിതരണ സമ്പദായത്തില്‍ പരക്കെ പരാതികള്‍ നിലനില്‍ക്കുകയാണ്.താലൂക്കിലെ ഒരു റേഷന്‍ വ്യാപാരിക്ക് ഏപ്രില്‍,മെയ് മാസങ്ങളില്‍ വന്ന സ്റ്റോക്കില്‍ രണ്ട് ചാക്ക പച്ചരിയാണ് കുറവ് വന്നത്.ഗോഡൗണിലെ ജീവനക്കാരുമായി ബന്ധപ്പെട്ടാല്‍ നിരുത്തരവാദപരമായ മറുപടിയാണ് ലഭിക്കുന്നത്. 
       പ്രശ്‌ന പരിഹാരത്തിനായി സിവില്‍ സപ്ലൈസ് അധികാരികള്‍ വിളിച്ച് യോഗത്തിലെടുത്ത തീരുമാനവും നടപ്പിലാക്കിയിട്ടില്ല.റേഷന്‍ വിതരണം കാര്യക്ഷമമാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും സഹകരണമുണ്ടാവണമെന്നും ഭാരവാഹികളായ പോക്കു തലപ്പുഴ,മായന്‍ മക്കിയാട്,എ. അബദുള്ള,പി ഉസ്മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *