സുഗന്ധി എന്ന ആണ്ടാൾ ദേവനായ കി എന്ന കൃതിയെ കുറിച്ച് പഴശ്ശി ലൈബ്രറിയിൽ പുസ്തക ചർച്ച നടത്തി.
മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിലെ ചർച്ചാ വേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച നടത്തി.ടി.ഡി.രാമകൃഷ്ണന്റെ വയലാർ അവാർഡ് നേടിയ കൃതി 'സുഗന്ധി എന്ന ആണ്ടാൾ ദേവനായ കി 'അനഘ മരിയ ജോസ് അവതരിപ്പിച്ചു. മിത്തും ചരിത്രവും നോവൽ രചനയ്ക്ക് എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന് മലയാള ഭാഷയിൽ തെളിയിക്കപ്പെട്ട അസാധാരണമായ കൃതിയാണിത്. ചോള രാജ വംശത്തിന്റെ പs യോട്ടങ്ങളും, ശ്രീലങ്കയിലെ വംശീയ പോരാട്ടവും ,അവിടത്തെ ഫാസിസ്റ്റ് ഭരണകൂടത്തിനു കീഴിൽ നടമാടിയ സ്ത്രീ പീഡനങ്ങളുടേയും നേർക്കാഴ്ചകൾ രചനാവൈഭവത്തോടെ ഈ കൃതിയിൽ നിറയുന്നു. വർത്തമാനകാല പരിതസ്ഥിതിയിൽ സ്ത്രീകളും കുട്ടികളും ഇരകളായിക്കൊണ്ടേയിരിക്കുമ്പോൾ, ഈ നോവലിന്റെ പ്രസക്തി വർദ്ധിക്കുക തന്നെ ചെയ്യും.
ഗ്രന്ഥാലയം സെക്രട്ടറി വി.കെ.പ്രസാദ് മോഡറേറ്ററായിരുന്നു. ചർച്ചാ വേദി കൺവീനർ, എം.ഗംഗാധരൻ, ക്രിസ്റ്റഫർ, ജിതേന്ദു, മനോജ്, ജിലിൻ, മിഥുൻ വെള്ളമുണ്ട, തുങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഗ്രന്ഥാലയം സെക്രട്ടറി വി.കെ.പ്രസാദ് മോഡറേറ്ററായിരുന്നു. ചർച്ചാ വേദി കൺവീനർ, എം.ഗംഗാധരൻ, ക്രിസ്റ്റഫർ, ജിതേന്ദു, മനോജ്, ജിലിൻ, മിഥുൻ വെള്ളമുണ്ട, തുങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply