April 24, 2024

“രക്തദാനം ജീവദാനം”രക്തദാന ക്യാമ്പ് നടത്തി

0
Img 20221119 170244.jpg
മാനന്തവാടി: ദ്വാരക എ.യു.പി സ്കൂളിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എടവക പഞ്ചായത്ത് അംഗം ഷിൽസൺ മാത്യു
അധ്യക്ഷത വഹിച്ചു. മാനേജർ  ഫാ. ഷാജി മുളകുടിയാങ്കൽ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ ഷോജി ജോസഫ്, ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, ഷിനോജ്,  ഗുരുകുലം കോളേജ് പ്രിൻസിപ്പാൾ ഷാജൻ ജോസ്, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർമാരായ
ഡോ. എം.കെ. അനുപ്രിയ, ഡോ. ബിനിജ മെറിൻ (ഗവ. മെഡിക്കൽ കോളേജ്, മാനന്തവാടി), എംപിടിഎ പ്രസിഡൻ്റ് സ്മിത ഷിജു, സിസ്റ്റർ ഡോൻസി കെ. തോമസ്, കെ. വനജ, ടി. നദീർ എന്നിവർ പ്രസംഗിച്ചു.  50 ൽ പരം ആളുകൾ രക്തദാനം നടത്തി. ക്യാമ്പിൽ ഗുരുകുലം കോളേജ് വിദ്യാർത്ഥി  ഹർഷാദ് പി.  ആദ്യ രക്തദാതാവായി. സമീപ പ്രദേശത്തെ ഡ്രൈവർ മാരും കയറ്റിറക്ക് തൊഴിലാളികളും , രക്ഷിതാക്കളും , ദ്വാരക എ യു പി സ്കൂളിലേയും, റേഡിയോ മാറ്റൊലിയിലെയും ജീവനക്കാരും ക്യാമ്പിൽ പങ്കെടുത്തത് ശ്രദ്‌ധേയമായി. മുഴുവൻ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.  ഷിൽസൺ മാത്യു  പൂർവ വിദ്യാർത്ഥിയും  രക്തദാതാവുമായ  അനൂപ് ദ്വാരകയ്ക്ക് സർട്ടിഫിക്കറ്റ്നൽകി വിതരണം  ഉദ്ഘാടനം ചെയ്തു.
രക്തം ദാനം ചെയ്തവർക്ക് പാൽ, മുട്ട, ആപ്പിൾ എന്നിവ വിതരണം ചെയ്തു. രക്തദാനം പുതു തലമുറയ്ക്ക് പ്രചോദനം നൽകുന്ന പ്രവർത്തനമാണെന്ന് പി.ടി.എ അറിയിച്ചു. മാനന്തവാടി മെഡിക്കൽ കോളേജ് ബ്ലഡ് ഡൊണേഷൻ ടീം ക്യാമ്പിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *