തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവം :സോഡിയാക് ചുങ്കം ചാമ്പ്യന്മാർ
തലപ്പുഴ: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിൽ തുടർച്ചയായ രണ്ടാം വർഷവും സോഡിയാക് ചുങ്കം ഓവർഓൾ ചാമ്പ്യന്മാരായി . 148 പോയിന്റുമായാണ് സോഡിയാക് ചാമ്പ്യന്മാരായത്. 126 പോയിന്റുമായി ജോളി സ്പോർട്സ് ക്ലബ് തലപ്പുഴ രണ്ടാം സ്ഥാനം കരസ്ഥമാക്കി.സോഡിയാക്കിന്റെ പി എൻ ആതിര കലാ തിലക പട്ടവും,ഷിനാസ് ഫർഹാൻ കായിക പ്രതിഭ പട്ടവും കരസ്ഥമാക്കി. തവിഞ്ഞാൽ പഞ്ചായത്തിലെ 30 ഓളം ക്ലബ്ബുകളും , 700 ഓളം മത്സരാർത്ഥികളും വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.
Leave a Reply