June 5, 2023

എ പി നാരായണൻ നായർക്ക് സ്നേഹാദരം നൽകി

0
IMG-20221120-WA00352.jpg
കൽപ്പറ്റ : ദീർഘകാലം വൈത്തിരി താലൂക്ക് നായർ സർവീസ് സൊസൈറ്റി യൂണിയന്റെ പ്രസിഡൻറ് ആയിരുന്ന എ. പി. നാരായണൻ നായർക്ക് താലൂക്ക് യൂണിയൻ സ്നേഹാദരം നൽകി. ടി സിദ്ദിഖ് എം. എൽ. എ ഉദ്ഘാടനം ചെയ്തു.സമുദായത്തിന് അകത്തും പുറത്തും ഉള്ള പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ച എ. പി. നാരായണൻ നായരുടെ ദീർഘവീക്ഷണത്തോടെയുള്ള മാർഗദർശനത്തെ നാട് ഏറെ വിലമതിച്ചിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആളുകളെ ഒരുമിപ്പിച്ച് കൊണ്ടുപോകുന്നതിലും എവിടെയും തന്റെ വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കുന്നതിലും എ പി നാരായണൻ നായർ മാതൃകയാണെന്ന് എംഎൽഎ പറഞ്ഞു. കളക്ടർ എ. ഗീത എ. പി. നാരായണൻ നായരെ പൊന്നാടയണിയിച്ച് ആദരിച്ചു. താലൂക്ക് യൂണിയന്റെ ഉപഹാരവും മംഗള പത്രവും അവർ സമർപ്പിച്ചു. എ. പി. നാരായണൻ നായരുമായുള്ള സ്നേഹോഷ്മളമായ ബന്ധത്തെ തന്റെ വാക്കുകളിൽ അവർ ഓർത്തെടുത്തു. എൻ. എസ്. എസ്. ഡയറക്ടർ ബോർഡ് അംഗം എ. പി. ഉദയഭാനു അധ്യക്ഷത വഹിച്ചു. ദീർഘകാലം വിവിധ എൻ. എസ്. എസ് താലൂക്ക് യൂണിറ്റുകളിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച ടി. എ. മുരളീധരന് താലൂക്ക് യൂണിയന്റെ ഉപഹാരം അദ്ദേഹം സമ്മാനിച്ചു. പി. കെ. സുധാകരൻ നായർ, ഡോ. പി. നാരായണൻ നായർ, കെ. ജയപ്രകാശ്, പി. പി. വാസുദേവൻ, വി.വിപിൻ കുമാർ, എ. കെ. ബാബു പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *