March 29, 2024

നിക്ഷേപക സംഗമം സംഘടിപ്പിച്ചു

0
Img 20221122 185624.jpg
കൽപ്പറ്റ : ജില്ലയില്‍ സംരംഭങ്ങള്‍ വളര്‍ത്തുന്നതിനും വ്യാവസായിക നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ  നേതൃത്വ ത്തില്‍ ജില്ലാതല നിക്ഷേപക സംഗമം നടത്തി . കല്‍പ്പറ്റ ഇന്ദ്രിയാ ഹോട്ടലില്‍ നടന്ന സംഗമത്തില്‍ ജില്ലയിലെ  സംരംഭകരും  വ്യവസായ വാണിജ്യ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. സംരംഭക മേഖലയിലെ പുതിയ ആശയങ്ങള്‍, കയറ്റുമതി, മാര്‍ക്കറ്റിംഗ്, ബാങ്കിംഗ്, സംരംഭങ്ങളുടെ ക്ലസ്റ്റര്‍ സംവിധാനം തുടങ്ങിയവ സംബന്ധിച്ചുള്ള വിഷയാവതരണം നടന്നു.   നിലവിലുള്ള സംരംഭകര്‍ക്കും സംരംഭങ്ങള്‍ തുടങ്ങുവാന്‍ താല്‍പ്പര്യ മുള്ളവര്‍ക്കും 'ഉദ്യം' രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള സംവിധാനം, കെ സ്വിഫ്റ്റ് എന്നിവയെ കുറിച്ചും ക്ലാസുകള്‍ നല്‍കി.
കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ട്  കൊച്ചി എഫ് ഐ ഇ ഒ  അസിസ്റ്റന്റ് ഡയറക്ടര്‍ എം.സി രാജീവ്, സംരംഭക മേഖലയിലെ നൂതന ആശയങ്ങള്‍ എന്ന വിഷയത്തില്‍  കോഴിക്കോട്  എന്‍.ഐ.ടി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി.വി വിജിത് കുമാര്‍, മാര്‍ക്കറ്റിംഗ് വിഷയത്തില്‍ ഐ.എം.ജി ഫാക്കല്‍റ്റി അജിത് മേനോന്‍, സംരംഭങ്ങളുടെ ക്ലസ്റ്റര്‍ സംവിധാനം എന്ന വിഷയത്തില്‍ എറണാകുളം  ജില്ലാ വ്യവസായ കേന്ദ്രം അസി. ഡയറക്ടര്‍ ജി. പ്രണപ്, ബാങ്കിംഗ് മേഖലയെക്കുറിച്ച് ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ ബിപിന്‍ മോഹന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. 
സമാപന സമ്മേളനം കല്‍പ്പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വ്യവസായ വകുപ്പിന്റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തില്‍ നൂറ് ശതമാനം പൂര്‍ത്തീകരിച്ച ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആദരിച്ചു. ജില്ലയില്‍ ആരംഭിക്കുന്ന  സംരംഭങ്ങളുടെ ലോഞ്ചിംഗും ചടങ്ങില്‍ നടന്നു. വ്യവസായ വകുപ്പ് ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു.  വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്,  വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ്, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ബിപിന്‍ മോഹന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.രാകേഷ് കുമാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.എസ് കലാവതി, കെ.എസ്.എസ്.ഐ.എ ജില്ലാ സെക്രട്ടറി മാത്യു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *