April 19, 2024

എ.ബി.സി.ഡി ക്യാമ്പില്‍ 47,339 സേവനങ്ങള്‍ നല്‍കി

0
Img 20221128 Wa00342.jpg
കൽപ്പറ്റ : ജില്ലയില്‍ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി നടത്തിയ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്ന അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പില്‍ 47,339 സേവനങ്ങള്‍ നല്‍കി. ക്യാമ്പ് നടത്തിയ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 5570 റേഷന്‍ കാര്‍ഡുകള്‍, 8579 ആധാര്‍ കാര്‍ഡുകള്‍, 3782 ജനന സര്‍ട്ടിഫിക്കറ്റുകള്‍, 7672 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 2784 ബാങ്ക് അക്കൗണ്ടുകള്‍, 2156 വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, 898 ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍, 5465 ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍, 388 പെന്‍ഷന്‍ സേവനങ്ങള്‍, 10045 ഡിജി ലോക്കര്‍ സേവനങ്ങളും നല്‍കി. തൊണ്ടര്‍നാട്, വൈത്തിരി പഞ്ചായത്തുകള്‍ 100 ശതമാനം പദ്ധതി പൂര്‍ത്തിയാക്കി. നൂല്‍പ്പുഴ, തവിഞ്ഞാല്‍, പനമരം, നെന്‍മേനി, അമ്പലവയല്‍, പൂതാടി, എടവക, മൂപ്പൈനാട്, മീനങ്ങാടി എന്നീ പഞ്ചായത്തുകളിലും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലും എ.ബി.സി.ഡി ക്യാമ്പ് പൂര്‍ത്തിയായി.  
ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ക്യാമ്പുകള്‍ നടത്തിയ പഞ്ചായത്തുകളില്‍ ഡിസംബര്‍ 15 നകം എല്ലാ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കി 100 ശതമാനം പദ്ധതി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇനിയും സേവനങ്ങള്‍ ലഭിക്കാത്തവര്‍ക്കായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മിനി ക്യാമ്പുകള്‍ നടത്തി എല്ലാവര്‍ക്കും ആധികാരിക രേഖകള്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.
സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി വിഷയാവതരണം നടത്തി. കല്‍പ്പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കേയംതൊടി മുജീബ്, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, ടി.ഇ.ഒമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനുവരിയോടെ ക്യാമ്പുകള്‍ പൂര്‍ത്തിയാകും. നവംബര്‍ 29, 30 ഡിസംബര്‍ 1, 2 തീയതികളില്‍ മേപ്പാടി, ഡിസംബര്‍ 6, 7, 8 പുല്‍പ്പള്ളി, വെള്ളമുണ്ട, ഡിസംബര്‍ 20, 21, 22 പൊഴുതന, മാനന്തവാടി മുനിസിപ്പാലിറ്റി, ഡിസംബര്‍ 28, 29, 30 കോട്ടത്തറ, ജനുവരി 4, 5, 6 മുട്ടില്‍, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി, ജനുവരി 9, 10 വെങ്ങപ്പള്ളി, മുള്ളന്‍കൊല്ലി, ജനുവരി 12, 13, 14 പടിഞ്ഞാറത്തറ, ജനുവരി 17, 18 തരിയോട് എന്നീ പഞ്ചായത്തുകളിലും എ.ബി.സി.ഡി ക്യാമ്പുകള്‍ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *