March 29, 2024

പണം നൽകി കൊള്ളപ്പലിശ ഈടാക്കൽ; മാനന്തവാടിയിൽ ഒരാൾ അറസ്റ്റിൽ

0
Img 20221129 Wa00142.jpg
 മാനന്തവാടി: പണം വായ്പ നൽകി കൊള്ളപ്പലിശ ഈടാക്കുന്നയാളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി മൈത്രിനഗർ ഗീതാ നിവാസിൽ എം.ബി. പ്രതീഷിനെ (47) ആണ് ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെയും മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്റെയും നിർദേശത്തെ തുടർന്നാണ് പോലീസ് കേസന്വേഷിച്ചത്.മാനന്തവാടി ചൂട്ടക്കടവ് റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതീഷ് പണം നൽകി പലിശ ഈടാക്കിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഏഴോടെ പ്രതീഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആറ് ചെക്ക്‌ലീഫും മൂന്ന് ആർ.സി. ബുക്കുകളും ഒരു സ്റ്റാമ്പ് പേപ്പറും 3,80,900 രൂപയും വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത് . പണം നൽകിഇയാൾ അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. കൊള്ളപ്പലിശ ഈടാക്കുന്നവർക്കായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു. എസ്.ഐ കെ.കെ. സോബിൻ, ജൂനിയർ എസ്.ഐ സാബു ചന്ദ്രൻ, എ.എസ്.ഐ സജി, സീനിയർ സിവിൽ പോലീസ് ഷൈല, സിവിൽ പോലീസ് ഓഫീസർമാരായ സനീഷ്, സാഗർ രാജ്, രഞ്ജിത്ത്, അനീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ചില സംഘങ്ങളുടെ പേരിൽ വണ്ടിക്കാർക്കും , കച്ചവടക്കാർക്കും ഡെയിലി കളക്ഷൻ എന്ന ഓമനപ്പേരിൽ വൻ പലിശ മേടിക്കുന്ന ചില സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *