April 25, 2024

കേരള വെറ്ററിനറി സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും എസ് എഫ് ഐ നേടിയെടുത്തു

0
Img 20221129 Wa00122.jpg
കൽപ്പറ്റ : കേരള വെറ്ററിനറി സർവകാലശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ മുഴുവൻ സീറ്റിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് വെറ്ററിനറി സർവകാല ശാലയ്ക്ക് കീഴിലെ 7 കോളേജുകളിലും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ് എഫ് വിജയിച്ചിരുന്നു. യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റായി മുഹമ്മദ് മുനീർ പി കെ (വി കെ ഐ ഡി എഫ് ടി മണ്ണുത്തി ) സെക്രട്ടറിയായി അക്ഷയ് എ ( സി വി എ എസ് പൂക്കോട്) എന്നിവരെ തിരഞ്ഞെടുത്തു. ജോയിൻ സെക്രട്ടറി മുഹമ്മദ് ദിൻഷാദ് ടി പി ( സി വി എ എസ് മണ്ണൂത്തി ),വൈസ് പ്രസിഡന്റ് അതുൽ മോഹൻ സി കെ ( സി ഡി എസ് ടി പൂക്കോട് ),വൈസ് പ്രസിഡന്റ് അൽഫിയ മിഥുലാജ് ( സി ഡി എസ് ടി തിരുവനന്തപുരം ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരായ എസ് എഫ് ഐ യുടെ സമരമുദ്രാവാക്യങ്ങളോടുള്ള വിദ്യാർത്ഥിസമൂഹത്തിന്റെ ഐക്യപ്പെടലായി തെരഞ്ഞെടുപ്പ് വിധി മാറി.എസ് എഫ് ഐ ക്ക് വമ്പിച്ച വിജയം സമ്മാനിച്ച വിദ്യാർത്ഥികളെയും, ചരിത്ര വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ സഖാക്കളെയും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സെക്രട്ടറി പി എം ആർഷൊ എന്നിവർ അഭിവാദ്യം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *