May 22, 2026

ഉന്നത പഠനം:എജു ഫെസ്റ്റ് 21-ന് ബത്തേരിയിൽ

0
IMG-20180607-WA0094
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഉപരിപഠനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് സഹായത്തിനും സംശയ നിവാരണത്തിനുമായി ഈ മാസം 21-ന് ബത്തേരിയിൽ വിദ്യാഭ്യാസ മേള നടത്തുമെന്ന് സംഘാടകർ കൽപ്പറ്റയിൽ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

      മറ്റ് ജില്ലകളെ അപേക്ഷിച്ച് വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന വയനാട് ജില്ലയിലെ വിദ്യാർത്ഥികൾക്ക്  ഉന്നത വിദ്യാഭ്യാസത്തിനുള്ള മാർഗ്ഗ നിർദ്ദേശം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഇവർ പറഞ്ഞു. ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന  സ്റ്റഡി വെൽ ഇന്ത്യാ ആന്റ് എബ്രോഡും  സ്കാപ്സ്  ഇന്ത്യ ചാരിറ്റബിൾ ഓർഗനൈസേഷനും സംയുക്തമായാണ്  എജൂ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
      ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളും വിദ്യാഭ്യാസ ലോൺ ദാതാക്കളുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും വിദഗ്ധരുടെ നേതൃത്വത്തിലും ക്ലാസ്സും ഉണ്ടാകും. 21-ന് രാവിലെ പത്ത് മുതൽ വൈകുന്നേരം ഏഴ് മണി വരെ ബത്തേരി സ്റ്റഡി വെൽ ഇന്ത്യ ആന്റ് എബ്രോഡിന്റെ  ഹാളിൽ വെച്ചാണ് പരിപാടി. മുൻകൂട്ടി രജിസ്ട്രേഷന് 7012889931 എന്ന നമ്പറിൽ ബന്ധപ്പെടണം. വാർത്താ സമ്മേളനത്തിൽ കെ.വിനോദ് , കെസിയ സെബാസ്റ്റ്യൻ, നിഷ വിനോദ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *