April 27, 2024

പഞ്ചഗുസ്തിയിൽ കരുത്തറിയിച്ച് വയനാടൻ താരങ്ങൾ ജില്ലയിൽ നിന്നും ആറുപേർ ഇന്ത്യൻ ടീമിൽ ഇടം നേടി

0
Img 20180518 Wa0006 2
രണ്ട് പേർക്ക് അന്തർ ദേശിയ മത്സരത്തിലേക്കും സെലക്ഷൻ ലഭിച്ചു
     കല്പറ്റ:  ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അഭിമാനമായിരിക്കുകയാണ് വയനാടൻ പഞ്ചഗുസ്തിതാരങ്ങൾ. ഉത്തർപ്രദേശിൽ മേയ് 10 മുതൽ 14 വരെ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ  എട്ട് പേരാണ് ജില്ലയിൽ നിന്നും മത്സരിച്ചത്. എട്ട് പേരിൽ ആറ്്പേരും മെഡലുകൾ നേടുന്നതിനോടൊപ്പം ഇന്ത്യൻ ടീമിൽ  ഇടം നേടിയാണ് വയനാടിന് അഭിമാനമായത്.  പുല്പള്ളി സ്വദേശിയായ യദു സുരേഷ്, വി.എസ്. സിജില്,  എം.വി. നവീൻ,  വി.ജെ. രാജു, വിഷ്ണു  പ്രസാദ്, വന്ദന ഷാജു എന്നിവരാണ് ദേശീയ മത്സരത്തിൽ വയനാടിന്റെ കരുത്ത് തെളിയിച്ചത്. യദു സുരേഷിനും,  
ഇരട്ട സ്വർണവുമായി യദു സുരേഷ്
പുല്പള്ളി സ്വദേശിയായ യദു സുരേഷിന് ഇത്തവണ ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണമാണ്.  പുല്പള്ളി  വിജയ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പത്താംക്ലാസ് പൂർത്തിയാക്കിയ യദു സുരേഷ്  60 കിലോ ജൂനിയർ വിഭാഗത്തിൽ  ഇടതു കൈവിഭാഗത്തിലും വലതു കൈവിഭാഗത്തിലുമാണ് മത്സരത്തിലുമാണ് മത്സരിച്ചത്. രണ്ടു മത്സരങ്ങളിലും സ്വർണം നേടി.  ഇന്ത്യൻ ടീമിൽ ഇടം നേടുകയും ചെയ്തു.  2017-ൽ പഞ്ചഗുസ്തി മത്സരത്തിൽ  സംസ്ഥാന ചാമ്പ്യനായിരുന്നു യദു സുരേഷ്.  പുല്പള്ളി  56-ൽ ചെമ്മാൻപുള്ളിയിൽ  സി.എസ്. സുരേഷിന്റെയും  മിനിയുടെയും മകനാണ് യദു. അച്ഛനും, അമ്മയും സഹോദൻ  നന്ദു സുരേഷും, സഹോദരി ഋതു നന്ദ സുരേഷും യദുവിന് പൂർണ പിന്തുണയുമായി കൂടെയുണ്ട്. ഈ വർഷം ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന  അന്തർദേശീയ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിലാണ് ഇപ്പോൾ യദു.
    വന്ദനാ ഷാജിക്ക് ഇടത് കൈയ്യിൽ സ്വർണവും വലത് കൈയ്യിൽ വെങ്കലവും
     വനിതകളുടെ 80 കിലോയ്ക്ക് മുകളിലുള്ള മത്സരത്തിലാണ് മീനങ്ങാടി സ്വദേശി വന്ദന ഷാജി മെഡലുകൾ നേടിയത്. ഇടത് കൈവിഭാഗത്തിൽ സ്വർണവും, വലത് കൈ വിഭാഗത്തിൽ  വെങ്കലവുമാണ് നേടിയത്.  കോഴിക്കോട് ജിംനേഷ്യത്തിൽ പരിശീലകയായ വന്ദന ഷാജി വയനാട് ടീമിന് വേണ്ടിയാണ് മത്സരിക്കുന്നത്. 2017-ൽ  ദേശീയ ചാമ്പ്യനും 2016-ൽ ചാമ്പ്യൻ  ഓഫ് ചാമ്പ്യനുമായിരുന്നു  വന്ദന ഷാജു.  
വെങ്കലം നേടി  വി.എസ്. സിജിൽ
ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ വെള്ളി നേടിയാണ് വി.എസ്. സജിൻ താരമായത്. പുരുഷൻമാരുടെ  80 കിലോ വിഭാഗത്തിൽ  ഇടത് കൈവിഭാഗത്തിൽ വെള്ളി നേടി. 2017 മേയിൽ ഡൽഹിയിൽ നടന്ന പഞ്ചഗുസ്തി മത്സരത്തിൽ നാലാം സ്ഥാനം നേടിയിരുന്നു. ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന  അന്തർദേശിയ മത്സരത്തിലും സിജിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പുല്പള്ളി എസ്.എൻ. കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിയാണ്.  പുല്പള്ളി  ഏരിയപ്പള്ളി  വി.വി. സജിയുടെയും നിർമല സജിയുടെയും മകനാണ് സിജിൽ. സഹോദരൻ വി.എസ്. സനിൽ .
    അംഗപരിമിതരുടെ വിഭാഗത്തിൽ താരമായി രാജുവും വിഷ്ണു പ്രാസദും 
     അംഗപരിമിതരുടെ വിഭാഗത്തിൽ 85 കിലോ വിഭാഗം മത്സരത്തിലാണ്  50 കാരനായ  വി.ജെ. രാജു മത്സരിച്ചത്. വലതു കൈ വിഭാഗത്തിൽ വെങ്കലം നേടി. 2017-ലെ സംസ്ഥാന ചാമ്പ്യനുമാണ് വി.ജെ. രാജു. പുല്പള്ളി വിജയ ഹയർസെക്കൻഡറി  സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ഇ.വി. വിഷ്ണു പ്രസാദ് അംഗപരിമിതരുടെ 75 കിലോ വിഭാഗത്തിലാണ് മത്സരിച്ചത്. വലത് കൈ വിഭാഗത്തിൽ വെങ്കലം നേടുകയും ദേശിയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.  പുല്പള്ളി  മാടപ്പള്ളിക്കുന്ന്  ഇരുമ്പനത്ത് വീട്ടിൽ   ഹരി പ്രസാദിന്റെയും  ടി.എം. അഞ്ജലി ദേവിയുടെയും മകനാണ് വിഷ്ണു പ്രസാദ്. സഹോദരി ഇ.എച്ച്. വൈഷ്ണവി. 
വെങ്കലുമായി എം.വി. നവീൻ
പുല്പള്ളി വിജയഹയർസെക്കൻഡറി സ്കൂളിൽ നിന്നും പത്താം ക്ലാസ് പൂർത്തിയാക്കിയ  എം.വി. നവീൻ പഞ്ചഗുസ്തിയിൽ വെങ്കലമെഡലാണ് നേടിയത്. ജൂനിയർ വിഭാഗത്തിൽ  55 കിലോ വിഭാഗത്തിലാണ് മത്സരിച്ചത്. പുല്പള്ളി ഏരിയപ്പള്ളി   മധുരയ്ക്കലിൽ  വിജയന്റെയും വിജിയുടെയും മകനാണ് നവീൻ. എം.വി. വിനോദ്, എം.വി. വിഷ്ണു. എന്നിവർ സഹോദരങ്ങളാണ്.
     എല്ലാവരുടെയും പരിശീലനം പുല്പള്ളി ഫിറ്റ് വെൽ ജിംനേഷ്യത്തിൽ നിന്ന്.
        ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവരും പുല്പള്ളി ഫിറ്റ് വെൽ ജിംനേഷ്യത്തിൽ നിന്നാണ് പരിശീലനം നടത്തുന്നത്. സുൽത്താൻബത്തേരി സർവജന ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായ  നവീൻ പോളാണ് പരിശീലകൻ. രാവിലെയും വൈകുന്നേരവുമാണ് പരിശീലനം.
കഠിനാധ്വാനത്തിന്റെ വിജയം. പരിശീലകൻ നവീൻ പോൾ കഴിഞ്ഞ 10 വർഷമായി  പഞ്ചഗുസ്തിയിൽ  വയനാട് ജില്ലാ ചാമ്പ്യൻ ഓഫ് ചാമ്പ്യനാണ്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *