April 20, 2024

തിരുനെല്ലി, കണിയാമ്പറ്റ എ.ബി.സി.ഡി ക്യാമ്പുകൾ സമാപിച്ചു

0
Img 20221216 Wa00102.jpg
മാനന്തവാടി :തിരുനെല്ലി , കണിയാമ്പറ്റ പഞ്ചായത്തുകളിലെ എ.ബി.സി.ഡി ക്യാമ്പുകൾ സമാപിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടത്തിയ ക്യാമ്പിൽ അക്ഷയ കൗണ്ടറുകളിലൂടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയും 
7025 സേവനങ്ങൾ ഗോത്രവർഗ്ഗ വിഭാഗത്തിനായി നൽകി. 
ആധാര്‍ സേവനം 1467, റേഷന്‍ കാര്‍ഡ് 1295, ജനന സര്‍ട്ടിഫിക്കറ്റ് 897, ബാങ്ക് അക്കൗണ്ട് 328, ഡിജിലോക്കര്‍ 800 , പെൻഷൻ 54, ഇലക്ഷൻ ഐഡി 1114, ഇ.ഡിസ്ട്രിക്ട് 231, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 594 , മറ്റുള്ള സേവനങ്ങൾ 245, തുടങ്ങിയ സേവനങ്ങളാണ് ക്യാമ്പിലൂടെ നല്‍കിയത്. 
സമാപന സമ്മേളനം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സർട്ടിഫിക്കറ്റുകളുടെ വിതരണം ജില്ലാ കളക്ടർ എ.ഗീത നിർവഹിച്ചു. ഡെപ്യൂട്ടി കളക്ടർ കെ.ദേവകി റിപ്പോർട്ട് അവതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ടി വത്സലകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ എം.കെ രാധാകൃഷ്ണൻ, റുഖിയ സൈനുദ്ദീൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.എൻ സുശീല, ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ, ഫിനാൻസ് ഓഫീസർ എ.കെ ദിനേശൻ , പഞ്ചായത്ത് സെക്രട്ടറി വി. ഉസ്മാൻ , അസിസ്റ്റന്റ് സെക്രട്ടറി എൻ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
 കമ്പളക്കാട് കാപ്പിലോ (വി. പി.എസ്) ഓഡിറ്റോറിയത്തിൽ നടന്ന കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ക്യാമ്പിലൂടെ 5821 സേവനങ്ങൾ 2922 പേർക്ക് ലഭ്യമാക്കി. 683 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍,
574 റേഷന്‍ കാര്‍ഡുകള്‍, 1204 ആധാര്‍ കാര്‍ഡുകള്‍, 364 ജനന / മരണ സർട്ടിഫിക്കറ്റുകൾ, 363 ഇ-ഡിസ്ട്രിക്ക്റ്റ് സേവനങ്ങൾ, 293 ബാങ്കിംഗ് സേവനങ്ങൾ, 40 പെൻഷൻ സേവനങ്ങൾ, 47 ആരോഗ്യ ഇൻഷുറൻസ് , 364 പേർക്ക് വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, 425 ഓണർഷിപ്പ്/റെസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ, 641 ഡിജി ലോക്കർ സംവിധാനം, 823 മറ്റ് സേവനങ്ങൾ എന്നിവയാണ് ക്യാമ്പിൽ ലഭ്യമാക്കിയത് . 
സമാപന സമ്മേളനം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കമല രാമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനു പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ കെ.അജീഷ് മുഖ്യാതിഥിയായി . ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി നജീബ്, അസിസ്റ്റൻ്റ് സെക്രട്ടറി അനീഷ് പോൾ എന്നിവർ സംസാരിച്ചു.
 ഗ്രാമപഞ്ചായത്ത് ഭരണ സമിതി കളുടെ സഹായത്തോടെ നടത്തിയ ക്യാമ്പുകൾ നോഡൽ ഓഫീസറായ സബ് കളക്ടർ ആർ. ശ്രീലക്ഷ്മി യുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടമാണ് ഏകോപിപ്പിച്ചത്. റവന്യു വകുപ്പ്, ആരോഗ്യ വകുപ്പ്, ആരോഗ്യ ഇൻഷുറൻസ്, പഞ്ചായത്ത്, ബാങ്ക്, ട്രൈബൽ വകുപ്പ് , പൊതു വിതരണ വകുപ്പ് എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *