April 23, 2024

പുൽപ്പള്ളിയിൽ ഇറച്ചി വിൽപ്പന കേന്ദ്രം പുന: സ്ഥാപിക്കണം : കേരള വ്യാപാരി വ്യവസായി സമിതി

0
Img 20221217 102152.jpg
പുൽപ്പള്ളി :  ഇറച്ചി വില്പനയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് അനധികൃതമായി നടത്തിയിരുന്ന ഇറച്ചി വില്പന സ്റ്റാളുകൾ ഒരു മാസത്തിൽ അധികമായി പുൽപ്പള്ളിയിൽ പ്രവർത്തിക്കുന്നില്ല .ഭക്ഷണക്രമത്തിലെ അവിഭാജ്യ ഘടകമായ ബീഫ്  വാങ്ങണമെങ്കിൽ മറ്റു പഞ്ചായത്തിലെ വില്പന കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിയിരിക്കുന്നു.
പുൽപ്പള്ളി നിവാസികളുടെ ഇഷ്ട വിഭവമായ ബീഫ് ഉപയോഗിക്കുന്നതിനുള്ള മൗലിക അവകാശത്തെയാണ്  പഞ്ചായത്ത് അധികൃതരുടെ നീതി രഹിതമായ ഇടപെടലിലൂടെ നിഷേധിക്കപ്പെട്ടിരിക്കുന്നത്.  ആയതിനാൽ നിയമ അനുസൃതമായി ഇറച്ചി വില്പന കേന്ദ്രം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം. നിലവിലുണ്ടായിരുന്ന ഇറച്ചി വില്പന കേന്ദ്രം അടിയന്തരമായി പുനസ്ഥാപിച്ചു കൊണ്ട് പുൽപ്പള്ളിക്കാരുടെ ഇഷ്ടവിഭവമായ ബീഫ് വാങ്ങുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന് 
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പുൽപ്പള്ളി യൂണിറ്റ് പഞ്ചായത്ത് പ്രസിഡണ്ടിനോട്   ആവശ്യപ്പെട്ടു.
 പ്രസിഡന്റ്‌  വി. എസ് ചാക്കോ അധ്യക്ഷതവഹിച്ചു.സെക്രട്ടറി  മനോജ് ഇല്ലിക്കൽ, ജയപ്രകാശ് സി. ജി, സ് മിതിൽ സ്കറിയ, ശ്രീജ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *