June 7, 2026

സുഗതകുമാരി സ്മാരക കവിതാലാപന മത്സരം സംഘടിപ്പിച്ചു

0
IMG-20221219-WA00032.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യും സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയും സംയുക്തമായി കവയിത്രി സുഗതകുമാരി സ്മാരക കവിതാലാപന മത്സരം നടത്തി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കെ.കെ. ആദിത്യ(വിജയ ഹൈസ്‌കൂള്‍, പുല്‍പ്പള്ളി), അര്‍ജുന്‍ ഷിബു(ജിഎച്ച് എസ്, അതിരാറ്റുകുന്ന്), പി.എം. അര്‍ച്ചന(വിജയ ഹൈസ്‌കൂള്‍, പുല്‍പ്പള്ളി) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. പ്ലസ് ടു വിഭാഗത്തില്‍ പെരിക്കല്ലൂര്‍ ഗവ.ഹൈസ്‌കൂളിലെ ഹിബ മരിയയ്ക്കാണ് ഒന്നാം സ്ഥാനം. കല്ലുവയല്‍ ജയശ്രീ സ്‌കൂളിലെ കല്യാണി സന്തോഷ്, ആന്‍ മരിയ എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം. 23നു കല്ലുവയല്‍ ജയശ്രീ സ്‌കൂളില്‍ സുഗതകുമാരി അനുസ്മരണ സമ്മേളനത്തില്‍ സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *