April 18, 2024

പുറക്കാടി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം നാളെ തുടങ്ങും

0
Img 20221222 Wa00412.jpg
മീനങ്ങാടി: ശ്രീ പുറക്കാടി പൂമാല പരദേവതാ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവവും താലപ്പൊലി എഴുന്നള്ളത്തും വെള്ളി, ശനി, ഞായർ (ഡിസംബർ 23,24,25) ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ നടക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കലവറ നിറക്കൽ, വൈകിട്ട് 6.15ന് സദനം സുരേഷും കലാമണ്ഡലം സനൂപും നയിക്കുന്ന ഇരട്ടത്തായമ്പക, രാത്രി 8.30ന് കലാമണ്ഡലം സംഗീത് ചാക്യാർ തൃശ്ശൂർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, 9.30ന് ചുറ്റുവിളക്ക് തുടങ്ങിയവയുണ്ടാകും. ശനിയാഴ്ച വൈകിട്ട് 5.30ന് ഭജന (പുറക്കാടി ഭജനസംഘം), വൈകിട്ട് 6.10ന് പ്രദേശവാസികളായ കുട്ടികളുടെ ശാസ്ത്രീയ നൃത്ത നൃത്യങ്ങൾ, 8.30ന് ചുറ്റുവിളക്ക്, രാത്രി ഒമ്പതിന് എം.ടി.ബി എന്‍റർടെയിൻമെന്‍റ്സിന്‍റെ മെഗാ മ്യൂസിക്കൽ ഇവന്റ് തുടങ്ങിയവയും ഉണ്ടാകും. മണ്ഡല മഹോത്സവത്തിന്‍റെ പ്രധാന ദിവസമായ 25ന് ഞായറാഴ്ച രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് ഉഷപൂജ, എട്ടിന് ലളിത നീലകണ്ഠൻ, അരവിന്ദ്, സുനിൽ മരനെല്ലി എന്നിവരുടെ സംഗീതാർച്ചന, ഉച്ചക്ക് 12ന് ഉച്ചപൂജ, 12.30ന് അന്നദാനം, വൈകിട്ട് അഞ്ചിന് ശ്രീസത്യസായി സേവാ സമിതിയുടെ ഭജന, 6.30ന് തായമ്പക, 6.30ന് കാലമണ്ഡലം റെസി നയിക്കുന്ന നൃത്ത സന്ധ്യ, വൈകിട്ട് 7.30ന് തുമ്പക്കുനി താലം വരവ്, എട്ടിന് പുളിത്തറമേളം (തൃക്കുറ്റിശ്ശേരി ശങ്കരമരാർ, കലാണ്ഡലം അരവിന്ദൻമാരാർ എന്നിവർ നയിക്കും), രാത്രി 9.30ന് അപ്പാട്, പന്നിമുണ്ട, മൈലമ്പാടി, അടിച്ചിലാടി എന്നിവിടങ്ങളിൽനിന്നുള്ള താലംവരവ്, 9.45ന് അത്താഴ പൂജ, തുടർന്ന് ആറാട്ട് എഴുന്നള്ളത്തോടെ മണ്ഡല മഹോത്സവത്തിന് സമാപനമാകും. രാത്രി ആറാട്ടെഴുന്നള്ളത്തിനുശേഷം കൊല്ലം തപസ്യ കലാസംഘത്തിന്‍റെ സംഗീത നൃത്തനാടകം ശ്രീഭൂതനാഥം അരങ്ങേറും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *