April 26, 2026

പുസ്തകം പ്രകാശനം ചെയ്തു

0
IMG_20230103_171944.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള കൗണ്‍സിലേഴ്‌സ് ആന്റ് ട്രെയിനേഴ്‌സ് ട്രേഡ് യൂണിയന്‍ അംഗങ്ങളായ നിരവധി എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും വിപണനവും ലക്ഷ്യം വെച്ച് കേരള കൗണ്‍സിലേഴ്‌സ് ആന്റ് ട്രെയിനേഴ്‌സ് പബ്ലിക്കേഷന്‍സ് (കെസിറ്റി പബ്ബിക്കേഷന്‍സ് ) ആരംഭിച്ച പബ്ലിഷിംഗ് സെന്റര്‍  ആദ്യ പ്രസിദ്ധീകരണമായ ഡോ.ബെഞ്ചമിന്‍ ഈശോ എഴുതിയ ' ട്യുണിംഗ് ആര്‍ട്ട് പ്രായോഗിക തലത്തില്‍' എന്ന പുസ്തകം വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (WLF) വേദിയില്‍ വെച്ച് പ്രശസ്ത നടനും സംവിധായകനും തിരകഥാകൃത്തും സാഹിത്യകാരനുമായ  മധുപാല്‍  വയനാട് ജില്ലാ ലൈബ്രററി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീറിന് കൈമാറി പ്രകാശനം ചെയ്തു. ഡോ.പി. ലക്ഷമണന്‍ പുസ്തക പരിചയ നടത്തി. ചടങ്ങില്‍ നിരവധി സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.പൂപ്പൊലി ബി 22 സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ പുസ്തകം 25% ഡിസ്‌കൗണ്ടോടുകൂടി ലഭിക്കുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *