June 6, 2026

ക്രിക്കറ്റ് പ്രീമിയർ ലീഗ് ജനുവരി ആറിന്

0
IMG-20230104-WA00042.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: മിറാക്കിൾസ് ക്രിക്കറ്റ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാമത് മീനങ്ങാടി പ്രീമിയർ ലീഗ് ജനുവരി ആറ്, എഴ്, എട്ട് തീയതികളിൽ മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയത്തിൽ നടക്കും. തനിമ സ്പോൺസർ ചെയ്യുന്ന എവറോളിങ് ട്രോഫിയും മിറാക്കിൾസ് ക്രിക്കറ്റ് ക്ലബ് സ്പോൺസർ ചെയ്യുന്ന 30000 രൂപയുമാണ് ടൂർണമെന്‍റ് ജേതാക്കൾക്ക് സമ്മാനായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് ഷാസ് ബിൽഡേഴ്സ് മീനങ്ങാടി സ്പോൺസർ ചെയ്യുന്ന 20000 രൂപയും എവറോളിങ് ട്രോഫിയും നൽകും. എട്ടു ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. ജനുവരി ആറിന് രാവിലെ എട്ടിന് മത്സരം ആരംഭിക്കും. മീനങ്ങാടിയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ രണ്ടാം സീസണാണ് നടക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *