August 29, 2026

പ്ലാറ്റിനം ജൂബിലി ധന സമാഹരണം ഉദ്ഘാടനം ചെയ്തു

0
IMG_20230103_193337.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്ലോടി: കല്ലോടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയോട്നുബന്ധിച്ച് സ്‌കൂള്‍ വികസന പ്രവര്‍ത്തനങ്ങളുടെ ധന സമാഹരണത്തിന്റെ ഉദ്ഘാടനം പൂര്‍വ്വ വിദ്യാര്‍ത്ഥി സി.എച്ച് മിഥിലാജില്‍ നിന്ന് ഒരു ലക്ഷം രൂപ സ്വീകരിച്ച് സ്‌കൂള്‍ മാനേജര്‍ റവ.ഫാ ബിജു മാവറ നിര്‍വ്വഹിച്ചു. മിഥിലാജിനെ പൊന്നാട അണിയിച്ച്  ആദരിച്ചു. യോഗത്തില്‍ പി. ടി.എ പ്രസിഡന്റ് ജിനീഷ് തോമസ് അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് കാതറിന്‍ സി.തോമസ് സ്വാഗതം പറഞ്ഞു. ആന്റണി കെ. എ,  എന്‍. വി. ജോര്‍ജ്, സി. എച്ച് ഇബ്രായി, സി.എച്ച് അബ്ദുള്‍ റഹ്‌മാന്‍ എന്നിവര്‍  ആശംസകള്‍ അര്‍പ്പിച്ച യോഗത്തിന് ജൂബിലി കോഡിനേറ്റര്‍ ജിഷിന്‍ എം ജെ നന്ദി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *