April 24, 2024

വയനാട്ടിലെ ആദ്യ ചകിരി നിർമ്മാണ ഫാക്ടറി ഉദ്ഘാടനം ചെയ്തു

0
Img 20230104 Wa00152.jpg
പുൽപ്പള്ളി : വയനാട് ജില്ലയിലെ തെങ്ങ് കർഷകർക്ക് വരും കാലങ്ങളിൽ പ്രതീക്ഷ നൽകിക്കൊണ്ട് പുൽപ്പള്ളിയിലെ , ശശിമലയിലാണ് ഫൈബർ ഫാക്ടറി ആരംഭിച്ചിരിക്കുന്നത് .ബീറ്റർ യൂണിറ്റ് ഉദ്ഘാടനം ഷംഷാദ് മരക്കാർ നിർവ്വഹിച്ചു.
 കർഷകരിൽ നിന്നും തേങ്ങയുടെ ചകിരി ഫാക്ടറിയിൽ എത്തിച്ച് മിഷിനുകൾ വഴി നാരുകളാക്കി രൂപപ്പെടുത്തുന്നു. ഫൈബർ കയർഫെഡ് ശേഖരിച്ച് കയർ ഉൽപാദനകേന്ദ്രങ്ങൾക്ക് നൽകുകയും ചെയ്യുന്നു.
 ഫൈബർ ഉൽപാദനത്തിനുശേഷം ബാക്കി വരുന്ന കൊയർ പിത്ത് ( ചെറു ചകിരി ഭാഗങ്ങൾ ) കർഷകർക്കും, ഫാമുകൾക്കും കൃഷി ആവശ്യത്തിന് നൽകുന്നു.ശശിമലയിൽ പ്രവർത്തിക്കുന്ന ഫൈബർ യൂണിറ്റ് വഴി തെങ്ങ് കർഷകർക്ക് സഹായകരമാകാൻ കഴിയുമെന്ന് മാനേജർ ജോസ് കവളക്കാട്ട്  പറഞ്ഞു.
 30- ഓളം ജീവനക്കാർക്ക് ഈ ഫൈബർ ഫാക്ടറിയിൽ ജോലിയും നൽകുന്നു. വരും കാല പ്രവർത്തനങ്ങളിൽ ഇവിടെ കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകാനും കഴിയുമെന്ന് ജോസ് കവളക്കാട്ട് പറയുന്നു.കയർ ഫെഡ് വഴി ഇവിടെ നിർമ്മിക്കുന്ന ചകിരി സംഭരിച്ച് കയർ നിർമ്മാണത്തി നുപയോഗിക്കുന്നു .
വാർഡ് മെമ്പർ ഷിജോ മാപ്ലശ്ശേരി സ്വാഗതം ആശംസിച്ചു ( മുള്ളൻകൊല്ലി പഞ്ചായത്ത്‌ ).ബീറ്റർ യൂണിറ്റ് ഉദ്ഘാടനം  ഷംസാദ് മരക്കാരും ( ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ), കീനർ യൂണിറ്റ് ഉത്ഘാടനം പി. കെ വിജയൻ ( മുള്ളൻ കൊല്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ), കൺവേയർ യൂണിറ്റ് സ്വിച്ച് ഓൺ കർമ്മം ലില്ലി തങ്കച്ചൻ ( മുള്ളൻകൊല്ലി പഞ്ചായത്ത്‌ വൈസ് : പ്രസിഡന്റ്‌ ), ഹൈ ഡ്രോളിക്ക് യൂണിറ്റ് സ്വിച്ച് ഓൺ ബീനാ ജോസ് കരുമാംകുന്നേൽ( പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജില്ലാ പഞ്ചായത്ത്) , സ്ക്രീൻ യൂണിറ്റ് സ്വിച്ച് ഓൺ അഡ്വ : പി. ഡി സജി ( ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പനമരം ബ്ലോക്ക് പഞ്ചായത്ത്), കീൻ ഫൈബർ യൂണിറ്റ് സ്വിച്ച് ഓൺ കർമ്മം ശശി കുമാർ ( പ്രൊജക്റ്റ്‌ ഓഫീസർ കയർ കോഴിക്കോട് ), ഉം നടത്തി.
പി. കെ ജോസ് ( വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി വികസന ചെയർമാൻ മുള്ളൻകൊല്ലി പഞ്ചായത്ത് ), ഷൈജു പഞ്ഞിത്തോപ്പിൽ ( വിദ്യാഭ്യാസകാര്യ ചെയർമാൻ ), ജിസ്രാ മുനീർ ( സാമൂഹ്യ ക്ഷേമകാര്യ ചെയർമാൻ), കലേഷ്, ജോസ് നെല്ലേടം , പുഷ്പവല്ലി നാരായണൻ ആശംസകൾ അർപ്പിച്ചു.
ജോസ് കവളക്കാട്ട് നന്ദി യും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news