April 19, 2024

മാവേലി സ്റ്റോറിൽ നിന്നും മുളക് കടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണം:എ ഐ വൈ എഫ്

0
Img 20230109 Wa00532.jpg
     
എടവക: എടവക രണ്ടേനാലിലെ മാവേലി സ്റ്റോറിൽ നിന്നും മുളക് കടത്താൻ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ സമഗ്ര അന്വേഷണം നടത്തണം. പൊതു വിപണിയിൽ 300 രൂപയ്ക്ക് മുകളിൽ വിലയുള്ള മുളക് മാവേലി സ്റ്റോറുകൾ വഴി ഒരു കാർഡിൽ അര കിലോ വീതം 40 രൂപയ്ക്കാണ് വില്പന നടത്തുന്നത്. മാവേലി സ്റ്റോറിൽ മുളക് വാങ്ങുന്നതിനായി എത്തിയ ആളോട് മുളക് സ്റ്റോക്കില്ല എന്ന് പറയുകയും അതേസമയം തന്നെ മുളക് ചാക്കിൽ കെട്ടി കടത്താൻ ശ്രമിക്കുകയുമാണ് ഉണ്ടായത്. കുറഞ്ഞ വിലയ്ക്ക് മാവേലി സ്റ്റോറുകൾ വഴി ജനങ്ങൾക്ക് എത്തിക്കേണ്ട മുളക് പുറത്ത് കച്ചവടക്കാർക്ക് മറിച്ചുവിൽക്കുന്നതിനു വേണ്ടി ശ്രമിച്ച ഉദ്യോഗസ്ഥന്റെ നടപടി കുറ്റകരമാണ്. പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിന് വേണ്ടി പൊതുജനങ്ങൾക്ക് മാവേലി സ്റ്റോറുകൾ വഴി കുറഞ്ഞ വിലക്ക് സാധനങ്ങൾ ലഭ്യമാക്കുന്നതിന് ഗവൺമെന്റ് ശ്രമിക്കുമ്പോൾ ഇത്തരം ഉദ്യോഗസ്ഥരുടെ കള്ളത്തരങ്ങൾ വച്ചുപൊറുപ്പിക്കാൻ സാധിക്കില്ല. ഉദ്യോഗസ്ഥനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ നിസാർ വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. നിഖിൽ പത്മനാഭൻ, ജ്യോതിഷ് വി, അജ്മൽ ഷെയ്ഖ്, ബിനോയ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *