March 28, 2024

അമൃതവിദ്യാലയം രജതജൂബിലി ആഘോഷം

0
Img 20230110 Wa00382.jpg
മാനന്തവാടി: മാനന്തവാടി അമൃതവിദ്യാലയം രജതജൂബിലി ആഘോഷം- യാനം 25 – 13, 14 തീയതികളിൽ നടത്തും. വെള്ളിയാഴ്ച രാവിലെ 10.30-ന് സ്പെഷ്യൽ എഫക്ട്‌സിനുള്ള ദേശീയ ഫിലിം അവാർഡ് നേടിയ പി.സി. സനത്ത് മാനനന്തവാടി പഴശ്ശികുടീരത്തിൽ ദീപം തെളിക്കും. ദീപശിഖാ പ്രയാണവും സാംസ്കാരിക ഘോഷയാത്രയും മാനന്തവാടി ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരിം ഉദ്ഘാടനം ചെയ്യും. 12.30-ന് പതാക ഉയർത്തൽ. തുടർന്നുള്ള ഗോത്രഫെസ്റ്റ് ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് പൂർവ വിദ്യാർഥികളുടെ കലാപരിപാടികളും വള്ളിയൂർക്കാവ് കലാസമിതിയുടെ നാടൻപാട്ടും.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനുള്ള കിഡ്‌സ് ഫെസ്റ്റ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യും. കൗൺസിലർ മാർഗരറ്റ് തോമസ് അധ്യക്ഷത വഹിക്കും. മാനന്തവാടി അമൃതാനന്ദമയി മഠാധിപതി ദീക്ഷിതാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. വൈകീട്ട് ആറിന് ഒ.ആർ. കേളു എം.എൽ.എ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്‌നവല്ലി അധ്യക്ഷത വഹിക്കും. ചലച്ചിത്ര- നാടക നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും. ചങ്ങനാശ്ശേരി അമൃതാനന്ദമയി മഠാധിപതി സ്വാമിനി നിഷ്ഠാമൃത പ്രാണ അനുഗ്രഹ പ്രഭാഷണം നടത്തും. സ്കൂൾ പ്രിൻസിപ്പൽ ശ്രീപൂജിതാമൃത ചൈതന്യ, വൈസ് പ്രിൻസിപ്പൽ എം. ഭാഗ്യലത, കോ- പ്രിൻസിപ്പൽ ടി. സത്യഭാമ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *