April 19, 2024

വയനാട് ഇന്റർ ക്ലബ്ബ് ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് മാനന്തവാടി ഡയാന ക്ലബ്ബ് വിജയിച്ചു

0
Img 20230110 Wa00392.jpg
മാനന്തവാടി : വയനാട് ഇന്റർ ക്ലബ്ബ് ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് മാനന്തവാടി ഡയാന ക്ലബ്ബ് വിജയിച്ചു. വയനാട് ജില്ല ബാഡ്മിന്റൻ (ഷട്ടിൽ ) അസോസിയേഷൻ സംഘടിപ്പിച്ച ടൂർണമെന്റിൽ ജില്ലയിലെ 20 ക്ലബ്ബുകൾ മത്സരിച്ചു.
മെൻ സിഗിംൾസ് അഭിജിത് പ്രകാശ്, മെൻ ഡബിൾസ് അഭിജിത് , ഫി നൂബ് കടവത്ത്, മാസ്റ്റേർസ് ഡബിൾസ് രാമചന്ദ്രൻ , അജേഷ്, അശോക്, നേതിൽ, വെറ്ററൻ ഡബിൾസ് ഡോ. സജിത് പി.സി, രാമചന്ദ്രൻ സഖ്യം ഡയാനയ്ക് വിജയം നേടി കൊടുത്തു. രണ്ടാം സ്ഥാനം കോസ്മോപോളിറ്റൻ ക്ലബ്ബ് ബത്തേരിയും , മൂന്നാം സ്ഥാനം കോസ്മോപോളിറ്റൻ ക്ലബ്ബ് കൽപ്പറ്റയും കരസ്ഥമാക്കി.വയനാട് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു സമ്മാനദാനം നിർവ്വഹിച്ചു. ജില്ല ബാഡ്മിന്റൻ അസോസിയേഷൻ പ്രസിഡണ്ട് ഡോ. പി സി സജിത്, സെക്രട്ടറി ടോം ജോസഫ് , വൈസ് പ്രസിഡണ് പി.ബാലചന്ദ്രൻ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *