April 27, 2026

ലഹരിയ്ക്കെതിരെ പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം

0
IMG-20230118-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : നമ്മുടെ നാട് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണിയായ ലഹരിയ്ക്കെതിരെ ഏകമനസ്സോടെ പ്രവർത്തിക്കേണ്ടതു് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പുൽപ്പള്ളി  പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ.

മദ്യനിരോധനസമിതിയുടെ സംസ്ഥാന ജാഥയ്ക്ക് പുൽപ്പള്ളിയിൽ നൽകിയ  സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം കുറയ്ക്കുക, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന മദ്യനിയന്ത്രണാധികാരം തിരിച്ചു നൽകുക, പ്രായാനുസൃതമായ ലഹരി വിരുദ്ധ ഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ.ജാഥാ ലീഡർമാരായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ , ഡോ. വിൻസെന്റ് മാളിയേക്കൽ, അഡ്വ. സുജാതാ എസ്.വർമ്മ , വി.ജി.ശശികുമാർ , ജോസഫ് അമ്പാട്ട്, ഡോ.യൂസഫ് നദ് വി, പി.വി. ജോസ് , കെ.വി. ഫൈസൽ, ടി. ഹംസ, ശാന്തിനി പ്രകാശൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.ജാഥയ്ക്ക് വൈത്തിരി, ചുണ്ടയിൽ, മേപ്പാടി, വടുവൻചാൽ, അമ്പലവയൽ ,ബത്തേരി , ഇരുളം, മുള്ളൻകൊല്ലി എന്നിവിടങ്ങളിലും സ്വീകരണം നൽകി .
 മദ്യനിരോധന സമിതി സംസ്ഥാന ജാഥയ്ക്ക് പുൽപ്പള്ളിയിൽ  നല്കിയ സ്വീകരണയോഗത്തിന്റെ ഉദ്ഘാടനം പുല്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ നിർവ്വഹിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *