May 17, 2026

സണ്ടേസ്കൂൾ അധ്യാപക സംഗമം’ 22 ന്

0
IMG-20230118-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: യാക്കോബായ സുറിയാനി സണ്ടേസ്കൂൾ അധ്യാപക സംഗമം ജനുവരി 22 ഞായറാഴ്ച നടക്കുമെന്ന് ഭദ്രാസന ഡയറക്ടർ ടി.വി സജീഷ് ,സെക്രട്ടറി പി.എഫ് തങ്കച്ചൻ എന്നിവർ അറിയിച്ചു. ചീയമ്പം തീർത്ഥാടന കേന്ദ്രത്തിലാണ് സംഗമം.രാവിലെ 11 മണി മുതൽ നടക്കുന്ന പരിപാടിയിൽ കലാമൽസരങ്ങൾ, പൊതുസമ്മേളനം, ആദരിക്കൽ ,ധ്യാനപ്രസംഗം എന്നിവ നടക്കും. സണ്ടേസ്കൂൾ അസോസിയേഷൻ പ്രസിഡൻ്റ് മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത ,ഇടവക മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ,ബത്തേരി ഭദ്രാസനാധിപൻ ഡോ.ജോസഫ് മോർ തോമസ് മെത്രാപോലീത്ത പങ്കെടുക്കും. ദ്വാരക പാസ്റ്ററൽ സെൻ്റർ ഡയറക്ടർ ഫാ.ജോ ജോ കുടക്കച്ചിറ ധ്യാനം നയിക്കും. 35 വർഷം പൂർത്തീകരിച്ച അധ്യാപകർ, മുൻ ഡയറക്ടർമാർ, ഇൻസ്പെക്ടർമാർ, വൈസ് പ്രസിഡൻ്റുമാർ എന്നിവരെ ആദരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *