March 29, 2024

കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

0
Img 20230121 100736.jpg
തൃശ്ശിലേരി: പത്രവിതരണക്കാരനായ ബൈക്ക് യാത്രികന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു.തൃശ്ശിലേരി കുളിരാനിയില്‍ ജോജി (23) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ  തൃശ്ശിലേരി കാറ്റാടി കവലയില്‍ വെച്ചായിരുന്നു സംഭവം.    പത്രം വിതരണം ചെയ്യാന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയില്‍   കാട്ടുപന്നി വന്ന് ബൈക്കിലിടിക്കുകയും താന്‍  വാഹനത്തിന്‍ നിന്ന് തെറിച്ച് വീഴുകയുമായിരുന്നുവെന്നും ജോജി പറഞ്ഞു. തുടര്‍ന്ന്  സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ ജോജിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *