March 29, 2024

പള്ളിക്കുന്ന് ലൂര്‍ദ് മാതാ തിരുന്നാള്‍ മഹോത്സവം ഫെബ്രുവരി 2 മുതല്‍ 18 വരെ

0
Img 20230130 Wa00402.jpg
കല്‍പ്പറ്റ: കിഴക്കിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വയനാട് പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദൈവാലയത്തിലെ 115 ആം വാര്‍ഷിക തിരുന്നാള്‍ മഹോത്സവം ഫെബ്രുവരി 2 മുതല്‍ 18 വരെ നടത്തപ്പെടുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലബാറിലെ പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണിത്. 1908 ല്‍ വയനാട്ടിലെത്തിയ ഫ്രഞ്ച് മിഷനറി ആര്‍മെണ്ട് ഷാങ്മാരി ജെഫ്രിനോ സ്ഥാപിച്ചതാണ് പ്രസിദ്ധമായഈ തീര്‍ത്ഥാടന കേന്ദ്രം. വിശ്വാസികള്‍ക്ക്‌ദൈ വത്തെ സ്തുതിക്കുവാനും തങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്ന ലൂര്‍ദ് മാതാവിനെ ആദരിക്കുവാനുള്ള ഒരു അവസരമാണ് ഈ ഉത്സവം. ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ വയനാട്ടിലെ മുഴുവന്‍ജനങ്ങളുടെയും ആഘോഷമാണെതിനോടൊപ്പം മലബാറിന്റെയും അയല്‍ സംസ്ഥനങ്ങളുടെയും കൂടി തിരുനാളാണ്. അതിനാലാണ് കിഴക്കിന്റെ ലൂര്‍ദ് എന്ന് പള്ളിക്കുന്ന് അറിയപ്പെടുന്നത്.ഫെബ്രുവരി 2 ന് വൈകുന്നേരം 4:30 ന് തിരുനാളിന് കൊടിയേറും. പ്രധാന ദിനങ്ങള്‍ ഒഴികെ എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് തിരുനാള്‍ ദിവ്യബലിയുംലൂര്‍ദ് മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും. ഫെബ്രുവരി 7-ാം തീയ്യതി ചൊവ്വാഴ്ച്ചവൈകുന്നേരം 5 മണിക്ക് ബത്തേരി രൂപതാ മെത്രാന്‍ അഭിവന്ദ്യ ജോസഫ് മാര്‍തോമസിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി ഉണ്ടായിരിക്കും.തിരുനാള്‍ ജാഗരമായ ഫെബ്രുവരി 10-ാം തീയ്യതി രാവിലെ 5:30 ന് മാതാവിന്റെതിരു സ്വരൂപം കുളിപ്പിച്ച് പ്രത്യേകം സജ്ജമാക്കിയ പീഠത്തില്‍ വെച്ചതിന് ശേഷം നടതുറക്കലിനും ദിവ്യബലിക്കും ശേഷം പള്ളിയങ്കണത്തില്‍ വികാരി റവ.ഡോ.അലോഷ്യസ്കുളങ്ങര പ്രധാന തിരുനാളിന്റെ കൊടിയേറ്റം നടത്തും.വൈകുന്നേരം 5:30 ന് അഭിവന്ദ്യ പിതാവിനും, വൈദികര്‍ക്കും, തീര്‍ത്ഥാടകര്‍ക്കുംഗ്രോട്ടോയില്‍ വെച്ച് ഗജവീരന്‍മാരുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെസ്വീകരണം നല്‍കും. തുടര്‍ന്ന് കണ്ണൂര്‍ രൂപതാ മെത്രാന്‍ മോസ്റ്റ് റവ. ഡോ. അലക്‌സ് വടക്കുംതലയുടെ കാര്‍മികത്വത്തില്‍ സമൂഹ ബലിയും അതിന് ശേഷം മെഗാ ഷോയുംഉണ്ടായിരിക്കും.പ്രധാന തിരുനാള്‍ ദിനമായ ഫെബ്രുവരി 11 ന് രാവിലെ 10:30 ന് കോഴിക്കോട്രൂപതാ മെത്രാന്‍ മോസ്റ്റ് റവ. ഡോ. വര്‍ഗ്ഗീസ് ചക്കാലക്കലിന്റെ മുഖ്യ കാര്‍മിത്വത്തില്‍ആഘോഷമായ തിരുനാള്‍ ദിവ്യബലി അര്‍പ്പിക്കുന്നു. അതോടൊപ്പം തന്നെ ദിവ്യബലിക്ക്ശേഷം പുതിയതായി ആരംഭിക്കുന്ന ലൂര്‍ദ് മാതാ റീലിറ്റ് സെന്ററിന്റെ ഉല്‍ഘാടനവുംഅഭിവന്ദ്യ പിതാവ് നിര്‍വഹിക്കും.വൈകുന്നേരം 4 മണിക്ക് കോഴിക്കോട് രൂപതാ വികാരി ജനറല്‍ മോണ്‍.
ജെന്‍സണ്‍ പുത്തന്‍ വീട്ടിലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലിയും തുടര്‍ന്ന് തിരുനാളിന്റെപ്രധാനവും അത്യകര്‍ഷകമായ പ്രദിക്ഷണവുമാണ്. മാതാവിന്റെ തിരു സ്വരൂപം നെറ്റിപ്പട്ടമണിഞ്ഞ ആനകളുടേയും, ചെണ്ട, ബാന്റ്, അമ്മന്‍കുടം, തകില്‍, കൊമ്പ്, കുഴല്, അങ്ങനെഅനേകം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭക്തിസാന്ദ്രമായ ആഘോഷമായ രഥ പ്രദിക്ഷണം തുടര്‍ന്ന് വാഴ്വ്, പ്രൊഫസര്‍ സിറിയക്ക് തോമസിന്റെ തിരുനാള്‍ സന്ദേശംഎന്നിവ ഉണ്ടായിരിക്കും. അതിനു ശേഷം കൊല്ലം ആവിഷ്‌ക്കാരയുടെ ''ദൈവം തൊട്ടജീവിതം' എന്ന സാമൂഹ്യ സംഗീത നാടകം സ്റ്റേജില്‍ അരങ്ങേറും.ഫെബ്രുവരി 12 ന് ഞായറാഴ്ച്ച കൃതജ്ഞതാ ദിനമായി ആചരിക്കുന്നു. വൈകുനേരം പരേത സ്മരണാര്‍ത്ഥം സെമിത്തേരി സന്ദര്‍ശനവും പ്രാര്‍ത്ഥനയും നടക്കും.വൈകുന്നേരം 5 മണിക്ക് പ്രധാന തിരുനാളിന്റെ കൊടിയിറക്കം, തുടര്‍ന്ന് മാനന്തവാടിരൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലത്തിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കുംഫെബ്രുവരി 18-ാം തീയ്യതി ശനിയായിച്ച 4:30 ന് 17 ദിവസം നീണ്ട് നില്‍കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങും. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് വരാപുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍, മാത്യു കല്ലിങ്കലിന്റെ കാര്‍മികത്വത്തില്‍ തിരു
നാള്‍ സമാപന ദിവ്യബലിയും, ദേവാലയത്തിന് ചുറ്റും പ്രദക്ഷിണം, നടയടക്കല്‍ എന്നീചടങ്ങുകളാണ്. അതിന് ശേഷം നാട് സാന്ദ്രയുടെ ''ആരും കൊതിക്കുന്ന മണ്ണ് എന്നനാടകവും അരങ്ങേറുന്നു.
റവ. ഡോ. അലോഷ്യസ് കുളങ്ങര (വികാരി)റവ. ഫ. റിജോയി പാത്തിവയല്‍ (സഹവികാരി)മോണ്‍, തോമസ് പനക്കല്‍ (മുന്‍ വികാരി ജനറല്‍കെ.എ സെബാസ്റ്റ്യന്‍ (പാരിഷ് കൗണ്‍സില്‍ സെക്രട്ടറി)ജോബിന്‍ ജോസ് പാറപ്പുറം (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *