April 20, 2024

ഗിഫ്റ്റഡ് ചിൽഡ്രൻസ് പ്രോഗ്രാം: സംസ്ഥാന തല പ്രതിഭ സംഗമം തുടങ്ങി

0
Img 20230205 203917.jpg
ബത്തേരി : പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചിൽഡ്രൻസ് പോഗ്രാമിന്റെ ഭാഗമായി നാല് ദിവസത്തെ സംസ്ഥാന തല പ്രതിഭ സംഗമം  സുൽത്താൻബത്തേരി അധ്യാപക ഭവനിൽ ആരംഭിച്ചു. വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുത്ത വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ സംബന്ധിക്കുന്നു. സുൽത്താൻബത്തേരി നഗരസഭ അധ്യക്ഷൻ ടി.കെ രമേശ് ഉദ്ഘാടനം നിർവഹിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ  അഡിഷണൽ ഡയറക്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് സന്തോഷ്, പ്ലാനിങ് ഓഫീസർ ദീപ, വിദ്യാഭ്യാസ ഉപഡയറക്ടർ ശശി പ്രഭ കെ ,ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ ടി കെ അബ്ബാസ് അലി സംസാരിച്ചു.
വി എസ്എസ് സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ എസ് കുട്ടികളുമായി സംവദിക്കുകയും സംശയ ദൂരീകരണം നടത്തുകയും ചെയ്തു. ഐഎസ്ആർഒ ഡെപ്യൂട്ടി ഡയറക്ടർ (റിട്ട) കെ ജയറാം സ്പെയ്സ് വെല്ലുവിളികളെ കുറിച്ച്  കുട്ടികളുമായി സംവദിച്ചു.
വിദ്യാര്‍ത്ഥികളുടെ ബഹുമുഖ പ്രതിഭയെ പോഷിപ്പിക്കാന്‍ സഹായകരമാകുന്ന വൈവിധ്യമാര്‍ന്ന സെഷനുകളാണ് നാല് ദിവസങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.  വിവിധ മേഖലകളിലെ പ്രഗത്ഭര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. 7 ന് സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *