കർഷകർക്ക് ആശ്വാസം പകരുന്ന ബജറ്റ് : കർഷക കോൺഗ്രസ് എസ്

കൽപ്പറ്റ : സംസ്ഥാന ബജറ്റ് കേരളത്തിലെ കർഷകർക്ക് ആശ്വാസം നൽകുന്നതാണെന്ന് കർഷക കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് പി പ്രസന്നകുമാർ പ്രസ്താവനയിൽ പറഞ്ഞു. സമഗ്ര വികസനത്തിന് ഊന്നൽ നൽകുന്ന ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളത്.
റബർ കർഷകർക്ക് സബ്സിഡിക്ക് 600 കോടി രൂപ ബഡ്ജറ്റ് വിഹിതമായി നൽകിയതിൽ കൂടി ഏറെ ആശ്വാസം പകരുമെന്നും കർഷക കോൺഗ്രസ് വിലയിരുത്തി. റബർ കർഷകരോടുള്ള കേന്ദ്രസർക്കാരിന്റെ നയങ്ങളും റബ്ബർ ബോർഡിനോട് ഉള്ള അവഗണനയും ഇറക്കുമതിയും കാരണം റബറിന്റെ വില കുറഞ്ഞു വരികയാണ്. ഈ അവസരത്തിൽ കർഷകർക്ക് സബ്സിഡി നൽകുന്നതിലൂടെ മാത്രമാണ് വില ലഭിക്കുകയുള്ളൂ എന്ന് കർഷക കോൺഗ്രസ് എസ് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.



Leave a Reply