ലോക ക്യാൻസർ ദിനം : അതിജീവനത്തിന്റെ കരുത്തുമായി ഷേർലി ടീച്ചർ

കാവുംമന്ദം: പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തിയ അർബുദത്തെ അതിജീവിച്ച ഷേർലി ടീച്ചറെ ലോക ക്യാൻസർ ദിനത്തിൽ തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. പാലിയേററീവ് പ്രസിഡണ്ടും തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ ഷമീം പാറക്കണ്ടി പൊന്നാട അണിയിച്ചു. സെക്രട്ടറി എം ശിവാനന്ദൻ അധ്യക്ഷത വഹിച്ചു
നാല് വർഷം മുമ്പാണ് തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക കൂടിയായ ഷെർലിക്ക് അർബുദം ബാധിച്ചത്. യഥാസമയം കൃത്യമായ ചികിത്സ എടുക്കുകയും ഇപ്പോൾ വീണ്ടും അധ്യയനരംഗത്തും മറ്റു ജീവകാരുണ്യ മേഖലകളിലും സജീവമാണ് ഇവർ. റിട്ട അധ്യാപകൻ സെബാസ്റ്റ്യൻ്റെ ഭാര്യയും തരിയോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എസ് ജോർജ് മാസ്റ്ററുടെ മകളുമാണ് ഇവർ. വലിയ മാനസിക പിന്തുണയുമായി ഭർത്താവും വിദ്യാർത്ഥികളായ മൂന്ന് മക്കളും കൂടെയുണ്ട്. ജോലിക്കൊപ്പം പാലിയേറ്റീവ് രംഗത്ത് സജീവമായി പ്രവർത്തിക്കണം എന്നതാണ് ഇവരുടെ ആഗ്രഹം. പാലിയേറ്റീവ് പ്രവർത്തകരായ വി മുസ്തഫ, ടീ കെ ജോർജ്, പി കെ മുസ്തഫ, ശാന്തി അനിൽ തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply